Sorry, you need to enable JavaScript to visit this website.

മൊബൈലും സീറ്റ് ബെൽറ്റും: ആദ്യം കുടുങ്ങുക നഗരങ്ങളിലുള്ളവർ  

റിയാദ് - വാഹനമോടിക്കുന്നതിനിടെ മൊബൈൽ ഫോണുകൾ ഉപയോഗിക്കുന്നവരെയും സീറ്റ് ബെൽറ്റ് ധരിക്കാത്തവരെയും കണ്ടെത്തി പിഴ ചുമത്തുന്ന പദ്ധതി ആദ്യ ഘട്ടത്തിൽ നടപ്പാക്കുക മൂന്നു പ്രധാന നഗരങ്ങളിലായിരിക്കുമെന്ന് സൗദി ട്രാഫിക് ഡയറക്ടറേറ്റ് മേധാവി മേജർ ജനറൽ മുഹമ്മദ് അൽബസ്സാമി പറഞ്ഞു. 
റിയാദ്, ജിദ്ദ, ദമാം നഗരങ്ങളിൽ ഒരേസമയം പദ്ധതി നടപ്പാക്കും. ഏഴു ദിവസത്തിനു ശേഷം പദ്ധതി നടപ്പാക്കിത്തുടങ്ങും. ഗതാഗത നിയമ ലംഘനങ്ങൾ കണ്ടെത്തി രജിസ്റ്റർ ചെയ്യുന്ന ഓട്ടോമാറ്റിക് പദ്ധതിയായ സാഹിർ സംവിധാനത്തിന്റെ ഭാഗമായ ക്യാമറകളും ഡ്രൈവിംഗിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കുന്നവരെയും സീറ്റ് ബെൽറ്റ് ധരിക്കാത്തവരെയും കണ്ടെത്തുന്നതിന് ഉപയോഗിക്കുന്ന സാങ്കേതിക വിദ്യയും തമ്മിൽ ബന്ധമില്ലെന്ന് അദ്ദേഹം പറഞ്ഞു. 
 

Latest News