നെടുമ്പാശ്ശേരി- സൈക്കിളിൽ വീട്ടിലേക്ക് മടങ്ങുന്നതിനിടെ റോഡിലെ കുത്തനെയുള്ള ഇറക്കം ഇറങ്ങുന്നതിനിടെ നിയന്ത്രണം വിട്ട് ഉണ്ടായ അപകടത്തിൽ വിദ്യാർഥി മരിച്ചു. കുന്നുകര വയൽക്കര പാറപ്പറമ്പിൽ വീട്ടിൽ അൻസാറിന്റെ മകൻ മുഹമ്മദ് ഹിറാഷാണ് (10) മരിച്ചത്. കുന്നുകരയിൽ നിന്നും വയൽക്കര യിലേക്കുള്ള റോഡിലായിരുന്നു അപകടം. സൈക്കിളിൽ നിന്നും തെറിച്ചു വീണ കുട്ടിയുടെ തലയിടിച്ചതിനെ തുടർന്നുണ്ടായ മാരകമായ പരിക്കാണ് മരണത്തിനിടയാക്കിയത്. മാതാവ് : ഷെഫീന