കോഴിക്കോട്-സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ പൂർവിക നേതാക്കളിലൂടെ കൈമാറി വന്നിട്ടുള്ള രാഷ്ട്രീയ നിലപാടിൽ മാറ്റമില്ലെന്നും ഇക്കാര്യത്തിൽ സംഘടനക്കകത്ത് യാതൊരു വിധ അഭിപ്രായ വ്യത്യാസമില്ലെന്നും കോഴിക്കോട് ചേർന്ന സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കേന്ദ്ര മുശാവറ യോഗം പ്രഖ്യാപിച്ചു.
സോഷ്യൽ മീഡിയയിലും മറ്റും നടന്നുകൊണ്ടിരിക്കുന്ന അനാവശ്യ ചർച്ചകൾ പ്രവർത്തകരിൽ നിന്ന് ഉണ്ടാവാൻ പാടില്ലാത്തതാണെന്നും മേലിൽ ആവർത്തിക്കുന്ന പക്ഷം ശക്തമായ അച്ചടക്ക നടപടികൾക്കു വിധേയമായിരിക്കുമെന്നും യോഗം മുന്നറിയിപ്പു നൽകി.
പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ അധ്യക്ഷനായി. ജനറൽ സെക്രട്ടറി പ്രൊഫ. കെ ആലികുട്ടി മുസ് ലിയാർ സ്വാഗതം പറഞ്ഞു.
എം.ടി അബ്ദുല്ല മുസ് ലിയാർ, പി.പി ഉമർ മുസ്ലിയാർ കൊയ്യോട്, പി.കെ മൂസക്കുട്ടി ഹസ്രത്ത്, കെ.ടി ഹംസ മുസ് ലിയാർ, കെ.പി.സി തങ്ങൾ വല്ലപ്പുഴ, എം.പി കുഞ്ഞി മുഹമ്മദ് മുസ് ലിയാർ നെല്ലായ, വി മൂസക്കോയ മുസ് ലിയാർ, മാണിയൂർ അഹമ്മദ് മുസ് ലിയാർ , കെ ഹൈദർ ഫൈസി പനങ്ങാങ്ങര, ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദവി കൂരിയാട്, എം മൊയ്തീൻ കുട്ടി ഫൈസി വാക്കോട്, കെ ഉമർ ഫൈസി മുക്കം, എ.വി അബ്ദുറഹ്‌മാൻ മുസ് ലിയാർ, കെ.കെ.പി അബ്ദുല്ല മുസ് ലിയാർ, ഇ.എസ് ഹസ്സൻ ഫൈസി, പി.കെ ഹംസകുട്ടി ബാഖവി ആദൃശ്ശേരി, ഐ.വി ഉസ്മാൻ ഫൈസി, കെ.എം അബ്ദുല്ല ഫൈസി, മാഹിൻ മുസ്ലിയാർ തൊട്ടി, എം.പി മുസ്തഫൽ ഫൈസി, പി.കെ അബ്ദുസ്സലാം ബാഖവി, ബി.കെ അബ്ദുൽ ഖാദിർ മുസ് ലിയാർ ബംബ്രാണ, എം.വി ഇസ്മാ യിൽ മുസ് ലിയാർ, കാടേരി മുഹമ്മദ് മുസ് ലിയാർ സംസാരിച്ചു.