നെടുമ്പാശ്ശേരി- കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴി വിദേശത്തേയ്ക്ക് പോകാനെത്തിയ എൻ ഐ എ കുറ്റവാളിയെ വിമാന താവളത്തിലെ എമിഗ്രേഷൻ വിഭാഗം പിടികൂടി .തൃശൂർ ചാവക്കാട് പാലുവായ് വൈശ്യം അബ്ദുൾ സമീഹി (34)നെയാണ് സുരക്ഷ പരിശോധനകൾക്കിടയിൽ എമിഗ്രഷൻ വിഭാഗം പിടികൂടിയത് .പിടിയിലായ അബ്ദുൾ സമീഹ് ദേശവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയതിന് എൻ ഐ എ കേസെടുത്തിട്ടുള്ളതാണ് .ഇതിന് മുൻപ് ഖത്തറിൽ ജോലി ചെയ്തിരുന്ന ഇയാളുടെ വിസ റദ്ദ് ചെയ്ത് അവിടെ നിന്ന് കേരളത്തിലേയ്ക്ക് കയറ്റിവിട്ടുള്ളതാണ്' .കൊച്ചി അന്താരാഷ്ട്ര വിമാനതാവളത്തിൽ നിന്നും വ്യാജ പാസ്പോർട്ടിൽ മാലി വഴി ഗൾഫിലേയ്ക്ക് പോകുന്നതിനാണ് അബ്ദുൾ സമീഹ് ശ്രമിച്ചത് .ഇയാളെ എൻ ഐ എ യ്ക്ക് കൈമാറും