ദുബായ്- ചലച്ചിത്രതാരം ശ്രീദേവി ബാത്ത് ടബിൽ മുങ്ങി മരിച്ചതാണെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. ശ്രീദേവി ഹൃദയാഘാതം മൂലമാണ് മരിച്ചത് എന്നായിരുന്നു നേരത്തെ പുറത്തുവന്ന വിവരം. എന്നാൽ ഹോട്ടൽ മുറിയിലെ ബാത്ത് ടബിൽ മുങ്ങിയാണ് ശ്രീദേവി മരിച്ചതെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്. ഇന്ത്യൻ കോൺസുലേറ്റിലെ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഖലീജ് ടൈംസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.ശ്രീദേവിയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തുവിട്ടു. ശ്രീദേവിയുടെ മൃതദേഹം മറ്റു നടപടികൾ പൂർത്തിയാക്കി ഇന്ന് തന്നെ മുംബൈയിലേക്ക് കൊണ്ടുവരും. ഹൃദയാഘാതത്തെ തുടർന്നാണ് ശ്രീദേവി കുഴഞ്ഞുവീണത് എന്നാണ് കരുതുന്നത്. രക്തത്തിൽ മദ്യത്തിന്റെ അംശം ഉണ്ടായിരുന്നതായും റിപ്പോർട്ടുണ്ട്.