Sorry, you need to enable JavaScript to visit this website.

കെ.എസ്.എഫ്.ഡി.സി ചെയര്‍മാനായി ഷാജി എന്‍ കരുണ്‍ തുടരും

തിരുവനന്തപുരം- കേരള സംസ്ഥാന ചലച്ചിത്ര വികസന കോര്‍പറേഷന്‍  ചെയര്‍മാനായി സംവിധായകന്‍ ഷാജി എന്‍. കരുണ്‍ തുടരും. ഇതുള്‍പ്പെടെ സാംസ്‌കാരിക മേഖലയിലെ സ്ഥാപനങ്ങളുടെ ചുമതലകള്‍ സംബന്ധിച്ച് സര്‍ക്കാര്‍ തലത്തില്‍ ധാരണയായി. സര്‍ക്കാര്‍ ഉത്തരവ് ഇന്ന് ഇറങ്ങിയേക്കും.

സാംസ്‌കാരിക ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാനായി സംവിധായകനും നടനും എഴുത്തുകാരനുമായ മധുപാലിനെ നിയമിക്കും. എഴുത്തുകാരിയും അധ്യാപികയുമായ മ്യൂസ് മേരി ജോര്‍ജ് കേരള സര്‍വവിജ്ഞാന കോശം ഡയറക്ടറാകും. നിലവില്‍ സംസ്ഥാന സാക്ഷരതാ മിഷന്‍ ഡയറക്ടറായ ഡോ. പി.എസ് ശ്രീകലയാകും പുതിയ ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍. ഭാരത് ഭവന്‍ മെമ്പര്‍ സെക്രട്ടറിയായി പ്രമോദ് പയ്യന്നൂര്‍ തുടരും.

അതേസമയം, സംഗീത നാടക അക്കാദമി ചെയര്‍മാന്‍ സ്ഥാനത്തിന്റെ കാര്യത്തില്‍ തീരുമാനമായില്ല. ഗായകന്‍ എം.ജി ശ്രീകുമാറിനെ ഈ സ്ഥാനത്തേക്ക് പരിഗണിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നെങ്കിലും ഇടതുകേന്ദ്രങ്ങളില്‍ നിന്നു തന്നെ വിമര്‍ശനം ഉയര്‍ന്നതോടെ പിന്നീട് സി.പി.എം നേതൃതലത്തില്‍ പുനരാലോചന നടത്തിയെന്നാണ് വിവരം.

 

Latest News