Sorry, you need to enable JavaScript to visit this website.

പൗരപ്രമുഖർ പരമാധികാരികളാകുന്നത് എങ്ങനെയെന്ന് പിണറായി വ്യക്തമാക്കണം -ഹമീദ് വാണിയമ്പലം

കണ്ണൂർ ശിക്ഷക് സദനിൽ വെൽഫെയർ പാർട്ടി ജില്ലാ നേതൃസംഗമം സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം ഉദ്ഘാടനം ചെയ്യുന്നു.

കണ്ണൂർ - പൗരപ്രമുഖരുമായി സംസാരിച്ചു കെ റെയിൽ നടപ്പാക്കുമെന്ന് ദാർഷ്ട്യം പറയുന്ന മുഖ്യമന്ത്രി പിണറായി വിജയൻ അവർ എങ്ങനെയാണ് ജനാധിപത്യത്തിലെ പരമാധികാരികൾ ആകുന്നത് എന്ന് വ്യക്തമാക്കണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം ആവശ്യപ്പെട്ടു. കണ്ണൂർ ശിക്ഷക് സദനിൽ വെൽഫെയർ പാർട്ടി ജില്ലാ നേതൃസംഗമം ഉദ്ഘാടനം ചെയ്തത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനാധിപത്യ സംവിധാനത്തിന്റെ കേന്ദ്രമായ നിയമസഭയിൽ ചർച്ച ചെയ്യാതെ, സമര സമിതിയുമായി സംസാരിക്കാതെ, പൗരസമൂഹത്തെ കേൾക്കാൻ തയാറാവാതെ പിണറായി വിജയൻ തന്റെ മുതലാളിത്ത പദ്ധതി നടപ്പിലാക്കാൻ കേരളത്തിലെ പൊതുസമൂഹത്തിൽ വിഭജനം സൃഷ്ടിച്ച് പൗരപ്രമുഖർ എന്ന മേധാവിത്വ വിഭാഗത്തെ നിർമിച്ചെടുക്കുകയാണ്.
ജനാധിപത്യത്തിൽ പൗരസമൂഹത്തിനാണ് പരമാധികാരം, പൗരപ്രമുഖർ എന്ന നിർമിതി ഭരണഘടനാവിരുദ്ധവും പൗരസമൂഹത്തെ റദ്ദ് ചെയ്യുന്ന മുതലാളിത്ത ആശയവും ആണ്, അദ്ദേഹം പറഞ്ഞു.
സംസ്ഥാന സെക്രട്ടറി എസ് .ഇർഷാദ് പഠന ക്ലാസ് നടത്തി.
വിവിധ സെഷനുകളിൽ ജില്ലാ പ്രസിഡന്റ് സാദിഖ് ഉളിയിൽ, ജില്ലാ ജനറൽ സെക്രട്ടറി പള്ളിപ്രം പ്രസന്നൻ, ജില്ലാ വൈസ് പ്രസിഡന്റ് ടി.കെ. മുഹമ്മദലി, ജില്ലാ ട്രഷറർ ഫൈസൽ മാടായി, ജില്ലാ വൈസ് പ്രസിഡന്റ് ചന്ദ്രൻ മാസ്റ്റർ, ജില്ലാ സെക്രട്ടറിമാരായ ലില്ലി ജെയിംസ്, മുനവ്വർ ഇരിക്കൂർ, മുഹമ്മദ് ഇംതിയാസ്, ടി.പി. ഇല്യാസ് എന്നിവർ സംസാരിച്ചു.

Latest News