Sorry, you need to enable JavaScript to visit this website.

'മി(നി)സ്റ്റര്‍ മരുമകന് എതിരെ കേസ് എടുക്കണം'  എടപ്പാള്‍ ഉദ്ഘാടനത്തിനെതിരെ ബിന്ദുകൃഷ്ണ

കൊല്ലം- പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനെതിരെ കേസെടുക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് ബിന്ദു കൃഷ്ണ. മി(നി)സ്റ്റര്‍ മരുമകന് എതിരെ കേസ് എടുക്കാന്‍ ആരോഗ്യവകുപ്പ് മന്ത്രി ആഭ്യന്തര വകുപ്പിനോട് ശുപാര്‍ശ ചെയ്യണമെന്നാണ് ബിന്ദു കൃഷ്ണ ആവശ്യപ്പെട്ടത്.
ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ നെട്ടോട്ടമോടുന്ന ജനങ്ങളെ കൊള്ളയടിച്ചവരാണ് ആഭ്യന്തര വകുപ്പെന്നും ബിന്ദു കൃഷ്ണ കൂട്ടിച്ചേര്‍ത്തു. ഇന്നലെത്തെ എടപ്പാള്‍ മേല്‍പ്പാലത്തിന്റെ ഉദ്ഘാടന ചടങ്ങിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചായിരുന്നു ബിന്ദു കൃഷ്ണ വിമര്‍ശനം.
കോവിഡ് കേസുകള്‍ സംസ്ഥാനത്ത് വര്‍ധിക്കുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുമ്പോള്‍ വലിയ ആള്‍ക്കൂട്ടമാണ് എടപ്പാള്‍ മേല്‍പ്പാലത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ ഉണ്ടായത്. ഇതിനെതിരെയാണ് ഇപ്പോള്‍ ബിന്ദു കൃഷ്ണ രംഗത്ത് വന്നത്. പതിറ്റാണ്ടുകളുടെ കാത്തിരിപ്പിന് ഒടുവില്‍ സ്വപ്ന പദ്ധതിയായ എടപ്പാള്‍ മേല്‍പ്പാലം യാതാര്‍ത്ഥ്യമായതിന്റെ ആഘോഷത്തിലാണ് നാട്ടുകാര്‍. 13.6 കോടി രൂപ ചെലവിലാണ് പാലം നിര്‍മാണം പൂര്‍ത്തിയാക്കിയത്. മലപ്പുറം ജില്ലയിലെ ടൗണിന് കുറുകെയും റോഡിന് സമാന്തരവുമായുള്ള ആദ്യ മേല്‍പ്പാലമാണ് എടപ്പാളില്‍ നിര്‍മ്മാണം പൂര്‍ത്തിയായിട്ടുള്ളത്.
 

Latest News