കൊച്ചി-മമ്മൂട്ടി കേന്ദ്ര കഥാപാത്രമാകുന്ന സിബി.ഐ ഡയറിക്കുറിപ്പ് അഞ്ചാം ഭാഗത്തിൽ മമ്മൂട്ടിയുടെ ചിത്രം പുറത്തുവന്നു. ഒഫീഷ്യൽ ലീക്ക് എന്ന അടിക്കുറിപ്പോടെ മമ്മൂട്ടിയാണ് ചിത്രം പങ്കുവെച്ചത്. ഇളംനീല ഷർട്ടവും കാക്കി കളർ പാന്റും ധരിച്ചുള്ള ചിത്രമാണ് മമ്മൂട്ടി പങ്കുവെച്ചത്. മമ്മൂട്ടിയുടെ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് സി.ബി.ഐ ഡയറിക്കുറിപ്പിന്റെ അഞ്ചാം ഭാഗം. ഈ സീരീസിൽ ഇറങ്ങിയ സിനിമകളെല്ലാം വൻ വിജയമായിരുന്നു.