കോട്ടയം- കോട്ടയം മെഡിക്കല്‍ കോളജില്‍ നിന്ന് നവജാതശിശുവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ ആശുപത്രി സുരക്ഷാ ജീവനക്കാരിക്ക് സസ്‌പെന്‍ഡ്. ജീവനക്കാരി സുരക്ഷാ ചുമതലയില്‍ ജാഗ്രത കുറവ് കാട്ടി എന്ന നിഗമനത്തെ തുടര്‍ന്ന് അന്വേഷണ വിധേയമായാണ് നടപടി. അതേസമയം അന്വേഷണ സമിതികള്‍ ഇന്ന് റിപ്പോര്‍ട്ട് നല്‍കും.ആര്‍എംഒ, പ്രിന്‍സിപ്പല്‍ തല സമിതികളാണ് വീഴ്ച അന്വേഷിച്ചത്. സുരക്ഷാ വീഴ്ച ഉണ്ടായിട്ടില്ലെന്നാണ് രണ്ട് സമിതികളുടേയും റിപ്പോര്‍ട്ടില്‍ പറയുന്നത്. ജാഗ്രത കുറവ് ഉണ്ടായി എന്നാല്‍ സുരക്ഷാ വീഴ്ച സംഭവിച്ചിട്ടില്ല. മെഡിക്കല്‍ വിദ്യാഭ്യാസ ജോയിന്റ് ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. അതേസമയം സംസ്ഥാന ആരോഗ്യ വകുപ്പിന്റെ പരിശോധനയും ഇന്ന് നടക്കും.