തളിപ്പറമ്പ് - പള്ളി സെമിത്തേരിയിലെ പന്ത്രണ്ടോളം കുരിശുകൾ അടിച്ചു തകർത്ത നിലയിൽ. ഐച്ചേരി അലക്‌സ് നഗർ സെന്റ് ജോസഫ് ക്‌നാനായ കാത്തലിക്ക് ചർച്ചിന്റെ സെമിത്തേരിയിലെ കുരിശുകളാണ് തകർത്തത്.
വെള്ളിയാഴ്ച പുലർച്ചെ പള്ളിയിലും സെമിത്തേരിയിലുമായി പ്രാർത്ഥനക്കെത്തിയ സ്ത്രീകളാണ് കുരിശുകൾ തകർത്തത് കണ്ടത്. തുടർന്ന് പള്ളിവികാരിയെ വിവരം അറിയിക്കുകയാ യിരുന്നു. ഗ്രാനൈറ്റിൽ തീർത്ത കുരിശുകളാണ് തകർത്തത്. പള്ളിവികാരി ഫാ.കുര്യൻ ചൂഴു കുന്നേലിന്റെ പരാതിയിൽ ശ്രീകണ്ഠപുരം പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. പ്രിൻസിപ്പൽ എസ്.ഐ. സുബീഷ് മോൻ, സ്റ്റേറ്റ് സ്‌പെഷൽ ബ്രാഞ്ച് സി.ഐ, ഇ.പി.സുരേശൻ, എസ്.ഐ, സി.ഉണ്ണികൃഷ്ണൻ, സ്‌പെഷൽ ബ്രാഞ്ച് എസ്.ഐ, ബി.രവീന്ദ്രൻ എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി. വർഗീയ സംഘർഷം സൃഷ്ടിക്കാനുള്ള നീക്കമാണ് സംഭവത്തിന് പിന്നിലെന്നായിരുന്നു ആദ്യം കരുതിയിരുന്നത്. എന്നാൽ മദ്യപിച്ചെത്തിയ സാമൂഹ്യവിരുദ്ധരാണ് കുരിശു കൾ തകർത്തതെന്ന നിഗമന ത്തിലാണ് പോലീസ്.