തിരുവനന്തപുരം- ഐ.ജി. ജി. ലക്ഷ്മണ്‍ സസ്‌പെന്‍ഷനില്‍ തുടരും. മോന്‍സണ്‍ കേസില്‍ ഉള്‍പ്പെട്ട ഐ.ജിയുടെ സസ്‌പെന്‍ഷന്‍ നീട്ടാന്‍ സസ്‌പെന്‍ഷന്‍ റിവ്യൂ കമ്മിറ്റി തീരുമാനിക്കുകയായിരുന്നു.ചീഫ് സെക്രട്ടറി ചെയര്‍മാനായ സസ്‌പെന്‍ഷന്‍ റിവ്യൂ കമ്മിറ്റിയാണ് ജി. ലക്ഷ്മണിന്റെ സസ്‌പെന്‍ഷന്‍ കാലാവധി ആറുമാസം കൂട്ടി നീട്ടാന്‍ ഉത്തരവിട്ടത്. െ്രെകം ബ്രാഞ്ചിന്റെയും വകുപ്പുതല അന്വേഷണവും പൂര്‍ത്തിയാകാത്ത സാഹചര്യത്തിലാണ് ലക്ഷ്മണിന്റെ സസ്‌പെന്‍ഷന്‍ നീട്ടാന്‍ തീരുമാനിച്ചിരിക്കുന്നത്.