കുവൈത്ത് സിറ്റി- കുവൈത്തില്‍ ഞായറാഴ്ച മുതല്‍ കുവൈത്തിലും പുതിയ നിയന്ത്രണങ്ങള്‍ ഞായറാഴ്ച മുതല്‍ നിലവില്‍വരും. ഫെബ്രുവരി 28 വരെ നീളുന്ന നിയന്ത്രണം വിശകലനം ചെയ്യുന്നതിന് കോവിഡ് പ്രതിരോധ സമിതി യോഗം ചേര്‍ന്നു.
കോവിഡ് പ്രതിരോധ നിയന്ത്രണം കര്‍ശനമാക്കുന്നതിന്റെ ഭാഗമായി ഷോപ്പുകളിലും റസ്റ്റോറന്റുകളിലും പ്രവേശിക്കുന്നവരുടെ എണ്ണം പരിമിതപ്പെടുത്തും. മന്ത്രിസഭാ തീരുമാനം അനുസരിച്ച് ഹോട്ടലുകളിലും റസിഡന്‍ഷ്യല്‍ മേഖലകളിലുമുള്ള ബാങ്ക്വിറ്റ് ഹാളുകള്‍ പ്രവര്‍ത്തിക്കാന്‍ പാടില്ല. ടെന്റുകളില്‍ വിവാഹ പാര്‍ട്ടികളും അനുവദിക്കില്ല. സെമിത്തേരികളില്‍ അനുശോചനം അറിയിക്കുന്നതിനുള്ള കൂടിച്ചേരലിനും വിലക്കുണ്ട്.
മാസ്‌ക് ധാരണം, സാനിറ്റൈസര്‍ ഉപയോഗം എന്നിവ നിര്‍ബന്ധമായും പാലിക്കണമെന്നും സമിതി അഭ്യര്‍ഥിച്ചു. കോവിഡ് വ്യാപനം വര്‍ധിച്ച സാഹചര്യത്തിലാണ് മുന്‍കരുതല്‍ നടപടികള്‍ കര്‍ശനമാക്കിയത്.
കോവിഡ് വ്യാപനത്തിനെതിരെയുള്ള നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നതിനുള്ള പ്രചാരണവുമായി മുനിസിപ്പല്‍ ഉദ്യോഗസ്ഥര്‍ വ്യാപാര കേന്ദ്രങ്ങളില്‍ പരിശോധന നടത്തി. സാല്‍മിയയില്‍ സുരക്ഷാ ഡയറക്ടര്‍ മേജര്‍ ജനറല്‍ അബ്ദുല്ല അല്‍ അലിയുടെ സാന്നിധ്യത്തില്‍ മുഴുവന്‍ ഷോപ്പിംഗ് മാളുകളിലും ഷോപ്പുകളിലും പര്യടനം നടത്തി. സിറ്റിയില്‍ മുബാറകിയയിലും മറ്റിടങ്ങളിലും ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ചു.
വാക്‌സിന്‍ എടുക്കാത്തവരെ പ്രവേശിപ്പിക്കരുതെന്നും ശരീരോഷ്മാവ് പരിശോധിക്കണമെന്നും മാസ്‌ക് ധാരണം ഉറപ്പാക്കണമെന്നും സാമൂഹിക അകലം ശ്രദ്ധിക്കണമെന്നും ഉദ്യോഗസ്ഥര്‍ സ്ഥാപനം നടത്തിപ്പുകാര്‍ക്ക് നിര്‍ദേശം നല്‍കി. വാക്‌സിന്‍ എടുത്തതാണെന്ന് ഉറപ്പ് വരുത്താന്‍ ഇമ്യൂണ്‍ അല്ലെങ്കില്‍ കുവൈത്ത് മൊബൈല്‍ ഐ.ഡി ആപ്പ് പരിശോധികണം. വാക്‌സിന്‍ എടുക്കാത്തവര്‍ക്ക് കോംപ്ലക്‌സിനകത്ത് പ്രവേശം നല്‍കിയതായി തെളിഞ്ഞാല്‍ നിയമനടപടിയുണ്ടാകുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.