മലപ്പുറം- താനൂരില്‍ ട്രെയിന്‍ തട്ടി വാപ്പയും മകളും മരിച്ചു. തലക്കടത്തൂര്‍ സ്വദേശി അസീസ്(42), മകള്‍ അജ്വ മര്‍വ(10) എന്നിവരാണ് മരിച്ചത്.പാളം മുറിച്ചുകടക്കുന്നതിനിടെ ട്രെയിന്‍ ഇടിക്കുകയായിരുന്നു. താനൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ ഇന്നലെ രാത്രിയായിരുന്നു സംഭവം. അസീസ് സംഭവ സ്ഥലത്തുവച്ചും, മകള്‍ ആശുപത്രിയില്‍വച്ചുമാണ് മരിച്ചത്.