എടപ്പാൾ - കുറ്റിപ്പുറത്ത്കടന്നൽ കുത്തേറ്റ് ഒരാൾ മരിച്ചു. തോണിക്കടവത്ത് മുസ്തഫ മുസ്്‌ലിയാർ (45) ആണ് ഇന്നലെ മരണമടഞ്ഞത്. കഴിഞ്ഞ ഞായറാഴ്ചയാണ് കുറ്റിപ്പുറം കാങ്കപ്പുഴ കടവിലെ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ പ്രാർത്ഥനക്കെത്തിയ 15 ഓളം പേർക്ക് കടന്നൽ കുത്തേറ്റത്. ഇതിൽ സാരമായി പരിക്കേറ്റ മൂന്ന് പേരെ വളാഞ്ചേരി നടക്കാവിൽ ആശുപത്രിയിലും പിന്നീട് രോഗം മൂർഛിച്ചതിനെ തുടർന്ന് മുസ്തഫ മുസ്്‌ലിയാരെ പെരിന്തൽമണ്ണ എം.ഇ.എസ് അശുപത്രിയിലേക്ക് മാറ്റിയതായിരുന്നു. ഇന്ന് പുലർച്ചെ നില ഗുരുതരമായി മരണപ്പെടുകയായിരുന്നു.