തിരുവനന്തപുരം- പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെ പരിഹസിച്ചും മുഖ്യമന്ത്രിയെ രാജാവ് എന്ന് വിളിച്ചും കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പ്രതിപക്ഷ നേതാവ് പറയുന്ന കാര്യങ്ങൾ മറുപടി അർഹിക്കുന്നില്ലെന്നും സർക്കാരിന്റെ അടുത്തയാളായ സതീശൻ മുഖ്യമന്ത്രിയോട് കാര്യങ്ങൾ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയനെ 'രാജാവെ'ന്ന് ഗവർണർ വിശേഷിപ്പിച്ചു. ഗവർണർ ചാൻസലർ പദവി ദുരുപയോഗം ചെയ്‌തെന്നായിരുന്നു സതീശന്റെ ആരോപണം. കണ്ണൂർ വിസി നിയമനം നടന്നത് നിയമവിരുദ്ധമായാണെന്നും ഇതിന് ഗവർണർ കൂട്ടുനിന്നുവെന്നും സതീശൻ ആരോപിച്ചിരുന്നു.