വമ്പന്‍ ഓഫറുകളുമായി കെ റെയില്‍ പുനരധിവാസ പാക്കേജ്; നഷ്ടപരിഹാര തുകയ്ക്ക് പുറമെ  4.60 ലക്ഷം രൂപയും

തിരുവനന്തപുരം- കെ റെയില്‍ നടപ്പിലാക്കുന്ന സില്‍വര്‍ലൈന്‍ അര്‍ധ അതിവേഗ റെയില്‍ പദ്ധതി മൂലം ഭൂമിയും വീടും നഷ്ടപ്പെടുന്നവര്‍ക്ക് സര്‍ക്കാര്‍ വമ്പന്‍ നഷ്ടപരിഹാര പാക്കേജ് പ്രഖ്യാപിച്ചു. വീട് ഉള്‍പ്പെടെ ഭൂമി നഷ്ടപ്പെടുന്നവര്‍ക്ക് നഷ്ടപരിഹാരമായി നല്‍കുന്ന തുകയ്ക്ക് പുറമെ അധികമായി 4.60 ലക്ഷം രൂപ കൂടി നല്‍കും. അല്ലെങ്കില്‍ നഷ്ടപരിഹാര തുകയും ലൈഫ് മാതൃകയിലുള്ള വീടും 1.60 ലക്ഷം രൂപയും നല്‍കും. വിപണി വിലയുടെ ഇരട്ടി തുകയാണ് ഭൂവുടമകള്‍ക്ക് നഷ്ടപരിഹാരമായി നല്‍കുകയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചു. ദേശീയ പാത നഷ്ടപരിഹാര പാക്കേജിനു സമാനമാണ് ഈ പാക്കേജും.
 

Latest News