Sorry, you need to enable JavaScript to visit this website.

ഗള്‍ഫിലേയ്ക്ക് കടത്താന്‍ ശ്രമിച്ച 57 ലക്ഷം രൂപയുടെ വിദേശ കറന്‍സി പിടികൂടി 

നെടുമ്പാശ്ശേരി-കൊച്ചി അന്താരാഷ്ട്ര വിമാന താവളം അനധികൃതമായി ഗള്‍ഫിലേയ്ക്ക് കടത്താന്‍ ശ്രമിച്ച 57 ലക്ഷം രൂപയുടെ വിദേശ കറന്‍സി പിടികൂടി. രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ. ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സ് വിഭാഗം നടത്തിയ മിന്നല്‍ പരിശോധനയിലാണ് അനധികൃതമായി കടത്തുവാന്‍ ശ്രമിച്ച വിദേശ കറന്‍സി പിടികൂടിയത് . കൊച്ചി അന്താരാഷ്ട്ര വിമാനതാവളത്തില്‍ നിന്നും ദുബായിലേയ്ക്ക് പോയ എമിറേറ്റ്‌സ് വിമാനത്തില്‍ യാത്ര ചെയ്യുവാന്‍ എത്തിയ മൂന്ന് യാത്രക്കാരില്‍ നിന്നാണ് അനധികൃതമായി കടത്തുവാന്‍ ശ്രമിച്ച 57 ലക്ഷം രൂപയുടെ വിദേശ കറന്‍സി പിടികൂടിയത് .കൊച്ചി അന്താരാഷ്ട്ര വിമാന താവളം വഴി ദുബായിലേക്ക് പോകുവാന്‍ കര്‍ണ്ണാടകയില്‍ എത്തിയവരാണ് പിടിയിലായവരെന്ന് അറിയിന്നു .കര്‍ണ്ണാടക കേന്ദ്രമായി വിദേശത്തയ്ക്ക് വിദേശ കറന്‍സി അയക്കുന്നവന്നു റാക്കറ്റ് പ്രവര്‍ത്തിക്കുന്നതായി ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സിന് വിവരം ലഭിച്ചിട്ടുണ്ട് . വിദേശ കറന്‍സി അനധികൃതമായി കടത്തുവാന്‍ ശ്രമിച്ച യാത്രക്കാരെ കസ്റ്റഡിയിലെടുത്ത് തുടര്‍ അന്വോഷണം നടത്തി വരുന്നു
 

Latest News