Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

മഴ: റിയാദിൽ വീണ്ടും മുന്നറിയിപ്പ്

റിയാദ്- സൗദി തലസ്ഥാനമായ റിയാദിലടക്കം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴ തുടങ്ങി. ഇന്നലെ രാവിലെ മുതൽ തന്നെ മഴ തുടങ്ങിയിരുന്നെങ്കിലും ഉച്ചയോടെയാണ് മഴ ശക്തമായത്. നാളെ വരെ ഈ കാലാവസ്ഥ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷകർ വ്യക്തമാക്കി. മക്ക, കിഴക്കൻ പ്രവിശ്യ, മദീന എന്നിവടങ്ങളിലും മഴയുണ്ടാകും. മലയോര പ്രദേശങ്ങളിലും വെള്ളക്കെട്ടുള്ള ഭാഗങ്ങളിലേക്കും പോകരുതെന്ന് സിവിൽ ഡിഫൻസ് ആവശ്യപ്പെട്ടു. അത്യാവശ്യമുള്ളവർ മാത്രം പുറത്തിറങ്ങിയാൽ മതിയെന്ന് സിവിൽ ഡിഫൻസ് വീണ്ടും മുന്നറിയിപ്പ് നൽകി.

Latest News