തിരുവനന്തപുരം- സി.പി.എം നിര്‍ദേശമനുസരിച്ച് പാര്‍ട്ടിക്ക് വേണ്ടി റിമാന്‍ഡ് അനുഭവിച്ചയാളുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് ഭാര്യ രംഗത്ത്. കാട്ടാക്കടയിലെ ഡി.വൈ.എഫ.്‌ഐ നേതാവ് ചന്ദ്രമോഹന്റെ അപകട മരണത്തില്‍ ദൂരൂഹതയാരോപിച്ച് ഭാര്യ സൂര്യയാണ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്. കാട്ടാക്കടയിലുണ്ടായ എസ്.ഡി.പി.ഐ-സി.പി.എം സംഘര്‍ഷവുമായി ബന്ധപ്പെട്ട് റിമാന്‍ഡ് അനുഭവിച്ചയാളായിരുന്നു ചന്ദ്രമോഹന്‍. എന്നാല്‍ ജയിലില്‍ നിന്ന് തിരിച്ച് വന്ന ശേഷം ഡിസംബര്‍ മുന്നിനാണ് ചന്ദ്രമോഹനെ വാഹനാപകടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തലയ്‌ക്കേറ്റ മാരകമായ മുറിവാണ് മരണകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നുവെങ്കിലും ഇത് സംബന്ധിച്ച് അന്വേഷണം നടത്തുന്നതിന് പാര്‍ട്ടി ഭാരവാഹികള്‍ നിര്‍ദേശിക്കുകയും മുന്‍കൈയെടുക്കുകയോ ചെയ്തില്ലെന്ന് സൂര്യ കുറ്റപ്പെടുത്തുന്നു.
പാര്‍ട്ടി നിര്‍ദേശപ്രകാരമാണ് റിമാന്‍ഡ് അനുഭവിക്കാന്‍ തയ്യാറായതെന്നും അണികള്‍ മാത്രമല്ല നേതാക്കളും ജയില്‍ ശിക്ഷ അനുഭവിക്കണമെന്നാണ് കമ്മിറ്റി തീരുമാനമെന്ന് തന്നോട് പറഞ്ഞതായും സൂര്യ വെളിപ്പെടുത്തി.