Sorry, you need to enable JavaScript to visit this website.

മാപ്പിളപ്പാട്ട് രചയിതാവ് ചെലവൂർ കെ.സി അന്തരിച്ചു

കോഴിക്കോട്- മാപ്പിളപ്പാട്ട് രചയിതാവും ചിന്തകനുമായിരുന്ന ചെലവൂർ കെ.സി എന്ന പേരിലറിയപ്പെട്ടിരുന്ന കെ സി അബൂബക്കർ (95)  അന്തരിച്ചു.  സ്‌കൂൾ വിദ്യാഭ്യാസ കാലത്ത് തന്നെ ഗാനരചന നടത്തിവന്നു. 1950 കളിൽ ചന്ദ്രിക ആഴ്ചപ്പതിപ്പ്, ദേശമിത്രം മാസിക, അൽബയാൻ, സുബുല സലാം തുടങ്ങിയ സാമുദായിക മാസികകളിലും രചനകൾ പ്രസിദ്ധീകരിച്ചു 1956-62 കാലത്ത് ചെലവൂർ പഞ്ചായത്ത് ബോർഡ് മെമ്പറായും പ്രവർത്തിച്ചു. ചെലവൂരിലെ എസ് വൈ എസ് സ്ഥാപക സിക്രട്ടറി, ചെലവൂർ മദ്രസ്സ സ്ഥാപക സെക്രട്ടറി, പള്ളികമ്മറ്റി സ്ഥാപക സെക്രട്ടറി,1982 ൽ പാലക്കാട് കേന്ദ്രമായി സ്ഥാപിച്ച കേരള സംസ്ഥാന കായികാഭ്യാസ കളരി സംഘം സംസ്ഥാന ജോയന്റ് സെക്രട്ടറി, ജില്ല ജനറൽ സെക്രട്ടറി, കേരള സംസ്ഥാന മാപ്പിള കലാവേദി, സംസ്ഥാന ജനറൽ സെക്രട്ടറി  എന്നീ നിലളിലും പ്രവർത്തിച്ചിരുന്നു.

1950 മുതൽ ആധാരം എഴുത്ത് മേഖലയിൽ പ്രവർത്തിച്ചിരുന്ന അദ്ദേഹം യൂനിയൻ  ജില്ല പ്രസിഡണ്ടായും പ്രവർത്തിച്ചിരുന്നു. മലയാളം ഉർദു ഭാഷകളിൽ 1970 കളിൽ തുടങ്ങി 1980 കളിലും മാപ്പിളപ്പാട്ട് ഭക്തിഗാനങ്ങൾ എന്നിവയിൽ അംഗീകൃത ആകാശവാണി ഗായകനായിരുന്നു. 1970 കളിൽ മദ്രാസിൽ നിന്ന് ഗ്രാമഫോൺ റിക്കാർഡ് ആർട്ടിസ്റ്റായി ധാരാളം കാസറ്റുകളും സി.ഡി.കളും പ്രസിദ്ധീകരിച്ചു.

രാഷ്ട്രീയം കലാകായികം മതപര തുടങ്ങി വിവിധ ഇനങ്ങളിൽ പ്രസിദ്ധരായ മുസ്ലിം സമുദായത്തിൽനിന്ന് നാനൂറിൽ പരം ആളുകളെ തെരഞ്ഞെടുത്ത് എറണാകുളത്ത് നിന്ന് 1985ൽ പ്രസിദ്ധീകരിച്ച മലയാളി മുസ്ലിം മാന്വൽ എന്ന ഗ്രന്ഥത്തിൽ ലഘു ജീവചരിത്രം പ്രസിദ്ധീകരിച്ചു.  സാക്ഷാൽ ഏക ദൈവത്തെ കാണാം, കണ്ടെത്താം എവിടെ എങ്ങിനെ എന്ന പുസ്തകം പ്രസിദ്ധീകരിച്ചു.
കേരള മാപ്പിള കലാ അക്കാദമിയുടെ മികച്ച ഗനരചയിതാവ്, ഗായകൻ എന്നീ അവാർഡുകൾ ലഭിച്ചിട്ടുണ്ട്. രണ്ടു ഭാഷകളിൽ ഗാനരചന നടത്തിയതിനും ആകാശവാണിയിൽ സ്വന്തം രചനകൾ മാത്രം പാടിയതിനും ആൾ കേരള മാപ്പിള സാഹിത്യ അക്കാദമിയുടെ ്അവാർഡും ലഭിച്ചിട്ടുണ്ട്.
ഭാര്യമാർ: സുഹറാബി, പരേതയായ ഫാത്തിമബി. മക്കൾ ഫസലുൽ ഹഖ് (ചേരാനല്ലൂർ മർകസ് ഹയർ സെക്കണ്ടറി സ്‌കൂൾ, എറണാകുളം), അമീർ ഹസൻ ആസ്ട്രേലിയ, ബൽക്കീസ്. മരുമകൻ: ഖമറുദ്ദീൻ

Latest News