Sorry, you need to enable JavaScript to visit this website.

ഇതാണ് മന്ത്രി, ലാല്‍സലാം സഖാവേ; കൃഷിമന്ത്രിയെ  ആദ്യമായി കണ്ട അരുണ്‍ ഗോപിയുടെ പോസ്റ്റ് വൈറലായി 

തിരുവനന്തപുരം- സംസ്ഥാന കൃഷിമന്ത്രി പി പ്രസാദിനെ പ്രശംസിച്ച് സംവിധായകന്‍ അരുണ്‍ ഗോപി. സാധാരണ ആഡംബരങ്ങളുടെ പാരമ്യതയില്‍ അതിമാനുഷികനായ മറ്റാരോ ആണ് സ്‌റ്റേറ്റ് കാറില്‍ സഞ്ചരിച്ചു ഭരണ ചക്രത്തിന്റെ അമരത്തു ഇരിക്കുന്നതെന്നു ഒളിഞ്ഞും തെളിഞ്ഞും നമ്മളെ ബോധ്യപ്പെടുത്തി തരാറുള്ള ആളുകള്‍ക്കിടയില്‍ ഇങ്ങനെ ഒരു മനുഷ്യന്‍ അദ്ഭുതമായിരുന്നുവെന്നാണ് മന്ത്രിയെ ആദ്യമായി കണ്ട സംഭവം അരുണ്‍ ഗോപി വിവരിച്ചിരിക്കുന്നത്.മാത്രമല്ല, പേരിനൊപ്പം മാത്രം ഔദ്യോഗിക പദവിയായ മന്ത്രി എന്ന വാക്കുള്ള പെരുമാറ്റത്തില്‍ തികഞ്ഞ കമ്മ്യൂണിസ്റ്റുകാരനായ കൃഷി മന്ത്രി സഖാവ് പി പ്രസാദ് എന്നാണ് അരുണ്‍ ഗോപി അദ്ദേഹത്തെ വിശേഷിപ്പിച്ചത്. അദ്ദേഹത്തെ ഒരു പരിചയവുമില്ല ആദ്യമായാണ് കാണുന്നത് പോലും- തികഞ്ഞ ആദരവ് തോന്നി.. ജനാധിപത്യത്തിന്റെ സൗന്ദര്യം അങ്ങയെ പോലുള്ളവരെ മന്ത്രി പദവികളില്‍ കാണുമ്പോള്‍ ആണ് ആശ്വാസകരമായി മാറുന്നതെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;

ഇന്ന് ഞാനൊരു കാഴ്ച കണ്ടു- രാവിലെ ശിവഗിരി തീര്‍ത്ഥാടനത്തിന്റെ ഭാഗമായി ഗുരു സമാധിയില്‍ നില്‍ക്കുമ്പോള്‍ രണ്ടു പോലീസ്‌കാര്‍ക്കൊപ്പം ഒരാള്‍ നടന്നു പോയി, വാതിക്കല്‍നിന്നവര്‍  ആരോ പോകുന്നു എന്ന രീതിയില്‍ നിന്നപ്പോള്‍..(ഒരുപക്ഷേ ശ്രദ്ധിക്കാത്തതു കൊണ്ടാകാം) എസ്.ഐ  ഓടി വന്നു ആ പോലീസ് ഓഫീസറെ വഴക്കു പറഞ്ഞു 'എന്താടോ സല്യൂട്ട് ചെയ്യാതിരുന്നത്' എന്ന്‌ചെയ്തതെറ്റു മനസിലാകാതെ മിഴിച്ചു നിന്ന എസ്.ഐ  അറിയാതെ ചോദിച്ചു പോയി 'അതിനാരാണ് അദ്ദേഹം???'
സി.ഐ  ഒരല്‍പ്പം ഈര്‍ഷ്യയോട് പറഞ്ഞു 'എടോ അത് മന്ത്രിയാടോ'
കണ്ടു നിന്ന എനിക്ക് അത്ഭുതം തോന്നി-ഗസ്റ്റ് ഹൗസില് നിന്നു സമാധിവരെ കാല്‌നടയായി വരിക ഒരു സ്ലിപ്പര്‍ ചെരുപ്പും സാധ മുണ്ടും ഷര്‍ട്ടും ധരിക്കുക ഇതല്ലല്ലോ കീഴ്വഴക്കം. സാധാരണ ആഡംബരങ്ങളുടെ പാരമ്യതയില്‍ അതിമാനുഷികനായ മറ്റാരോ ആണ് സ്‌റ്റേറ്റ് കാറില്‍ സഞ്ചരിച്ചു ഭരണ ചക്രത്തിന്റെ അമരത്തു ഇരിക്കുന്നതെന്നു ഒളിഞ്ഞും തെളിഞ്ഞും നമ്മളെ ബോധ്യപ്പെടുത്തി തരാറുള്ള ആളുകള്‍ക്കിടയില്‍ ഇങ്ങനെ ഒരു മനുഷ്യന്‍ അദ്ഭുതമായിരുന്നു- പേരിനൊപ്പം മാത്രം ഔദ്യാഗിക പദവിയായ മന്ത്രി എന്ന വാക്കുള്ള പെരുമാറ്റത്തില്‍ തികഞ്ഞ കമ്മ്യൂണിസ്റ്റുകാരനായ കൃഷി മന്ത്രി സഖാവ് പി പ്രസാദ് ആയിരുന്നു അത്.. അദ്ദേഹത്തെ ഒരു പരിചയവുമില്ല ആദ്യമായാണ് കാണുന്നത് പോലും തികഞ്ഞ ആദരവ് തോന്നി.. ജനാധിപത്യത്തിന്റെ സൗന്ദര്യം അങ്ങയെ പോലുള്ളവരെ മന്ത്രി പദവികളില്‍ കാണുമ്പോള്‍ ആണ് ആശ്വാസകരമായി മാറുന്നത്..ലാല്‍ സലാം സഖാവെ
 

Latest News