Sorry, you need to enable JavaScript to visit this website.

കുറുക്കന്‍മൂല കടുവ ആക്രമണം: പ്രത്യേക നഷ്ടപരിഹാര പാക്കേജിന് ശുപാര്‍ശ

കല്‍പറ്റ-മാനന്തവാടി താലൂക്കിലെ കുറുക്കന്‍മൂലയിലും പരിസരങ്ങളിലും കടുവയുടെ ആക്രമണത്തില്‍ വളര്‍ത്തുമൃഗങ്ങള്‍ നഷ്ടപ്പെട്ടവര്‍ക്ക് ആനുപാതിക വര്‍ധനയോടെ പ്രത്യേക നഷ്ടപരിഹാര പാക്കേജ് അനുവദിക്കണമെന്ന് വയനാട് ജില്ലാ വികസന സമിതി യോഗം സര്‍ക്കാരിനോടു ശുപാര്‍ശ ചെയ്തു.
വന്യജീവി ആക്രമണത്തില്‍ വനം-വന്യജീവി വകുപ്പ് സാധാരണ നല്‍കുന്ന നഷ്ടപരിഹാരത്തിനു പകരമായി കുറുക്കന്‍മൂലയിലേത് പ്രത്യേക കേസായി പരിഗണിച്ച് ഉയര്‍ന്ന നഷ്ടപരിഹാരത്തിനാണ് സമിതി ശുപാര്‍ശ. കടുവ ആക്രമണത്തില്‍ 13 പേരുടെ 16 വളര്‍ത്തുമൃഗങ്ങളും മറ്റൊരു വന്യജീവി ആക്രമണത്തില്‍ പയ്യമ്പള്ളി എളയിടത്ത് സ്വകാര്യ വ്യക്തിയുടെ ആടും കൊല്ലപ്പെട്ടിരുന്നു.
വന്യമൃഗങ്ങള്‍ ജനവാസകേന്ദ്രങ്ങളില്‍ ഇറങ്ങുന്നത് തടയാന്‍ നടപടികള്‍ കാര്യക്ഷമമാക്കണമെന്നു യോഗം ആവശ്യപ്പെട്ടു. വന്യമൃഗങ്ങള്‍ക്ക് ആവാസത്തിനു സൗകര്യമൊരുക്കുന്ന തരത്തില്‍ ചില സ്വകാര്യ എസ്റ്റേറ്റുകള്‍ കാടുമൂടി കിടക്കുകയാണെന്നു ചൂണ്ടിക്കാട്ടി. എസ്‌റ്റേറ്റുകളിലെ കാട് നീക്കം ചെയ്യാന്‍ ഉടമകള്‍ക്കു അടിയന്തര നിര്‍ദേശം നല്‍കണമെന്നു നിര്‍ദേശിച്ചു.

 

 

Latest News