ബത്തേരി- സംസ്ഥാനത്തെ ചിലയിനം പട്ടയഭൂമികളില്‍ കോടതി ഉത്തരവിനെത്തുടര്‍ന്നു ബാധകമാക്കിയ നിര്‍മാണ നിരോധം നിയമനിര്‍മാണത്തിലൂടെ ഒഴിവാക്കുന്നതിനുള്ള നടപടികള്‍ക്കു സര്‍ക്കാര്‍ തുടക്കമിട്ടതായി ജല വിഭവ മന്ത്രി റോഷി അഗസ്റ്റിന്‍. കേരള ഹൗസില്‍ കേരള കോണ്‍ഗ്രസ് (എം) വയനാട് ജില്ലാ പ്രവര്‍ത്തക കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇടുക്കി, വയനാട് ജില്ലകളില്‍ സമാനതകളുള്ള ഭൂപ്രശ്‌നങ്ങള്‍ നിരവധിയുണ്ട്. 1960നു ശേഷമുള്ള നിയമങ്ങളിലും ചട്ടങ്ങളിലും കാലോചിതമായ മാറ്റം അനിവാര്യമാണ്. എല്‍.ഡി.എഫ് സര്‍ക്കാര്‍ ജനപക്ഷത്തുനിന്നു സമസ്ത മേഖലകളിലും പുരോഗതി ലക്ഷ്യമിട്ടാണ് മുന്നോട്ടുനീങ്ങുന്നതെന്നും മന്ത്രി പറഞ്ഞു.
ജില്ലാ പ്രസിഡന്റ് കെ.ജെ.ദേവസ്യ അധ്യക്ഷത വഹിച്ചു.