കണ്ണൂര്‍- ആദിവാസി സമരനേതാവ് സി.കെ. ജാനു പ്രധാന വേഷത്തിലെത്തുന്ന സിനിമ, പസീന റിലീസിന് ഒരുങ്ങി. ഭൂമിക്കുവേണ്ടിയുള്ള ആദിവാസികളുടെ നിരവധി സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ജാനുവിന്റെ വേറിട്ട വേഷമാകും സിനിമയിലേതെന്ന് അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു.
ശാരീരിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ പാടുന്നുവെന്നുള്ളതും പസീനയുടെ പ്രത്യേകതയാണ്. ശ്രദ്ധേയമായ നിരവധി ഹ്രസ്വചിത്രങ്ങള്‍ ഒരുക്കിയ രാജന്‍ കുടുവന്റെ ആദ്യ സിനിമാസംരംഭം കൂടിയാണിത്. രാജേഷ് ഹെബ്ബാര്‍, ഷോബി തിലകന്‍, ഉണ്ണിരാജ് ചെറുവത്തൂര്‍, ഷബിര്‍ കോഴിക്കോട്, കോഴിക്കോട് ശാരദ, സിനി എബ്രഹാം എന്നിവര്‍ക്കൊപ്പം 10 ട്രാന്‍സ്ജന്‍ ഡര്‍മാരും അഭിനയിക്കുന്നു.
കാസര്‍കോട്, പയ്യന്നൂര്‍ എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം. ചിറക്കല്‍ മൂവീസാണ് നിര്‍മാണം. രാജന്‍ കൊടക്കാട്, കമല്‍നാഥ് പയ്യന്നൂര്‍, ദീപ്തി ഷെരീഫ് കുഞ്ഞിമംഗലം, രതീഷ് കരിവെള്ളൂര്‍, രാജേഷ് രാജു, ശ്രീനിവാസന്‍, സുധീര്‍ അമേരിക്ക എന്നിവരാണ് അണിയറ പ്രവര്‍ത്തകര്‍. ഒ.ടി.ടിയിലാണ് സിനിമ റിലീസ് ചെയ്യുന്നത്.