തബൂക്ക് - ഉത്തര സൗദിയിലെ തബൂക്ക് പ്രവിശ്യയിൽ പെട്ട അല്ലോസ് മലനിരകളിൽ കനത്ത മഞ്ഞുവീഴ്ച. ഇന്ന് രാവിലെ ഒമ്പതര മണിയോടെയാണ് തബൂക്ക് നഗരത്തിൽ നിന്ന് 180 കിലോമീറ്ററോളം ദൂരെ അല്ലോസ് മലനിരകളിൽ മഞ്ഞുവീഴ്ചക്ക് തുടക്കമായത്. മഞ്ഞുവീഴ്ച കാണാനും ആസ്വദിക്കാനും നിരവധി പേർ അല്ലോസ് മലനിരകളിലെത്തി. മഞ്ഞുവീഴ്ചക്കുള്ള സാധ്യത കണക്കിലെടുത്ത് ഉത്തര തബൂക്കിലെ അൽഖാൻ ഗ്രാമത്തിലും അൽദഹ്ർ ഏരിയയിലും നിരവധി പേർ ഒഴുകിയെത്തിയിരുന്നു. അല്ലോസ് മലനിരകൾക്കു പുറമെ, അൽഖാൻ മലനിരകളിലും അൽസൈതയിലും മഞ്ഞുവീഴ്ചക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം രാവിലെ അറിയിച്ചിരുന്നു.
അല്ലോസ് മലനിരകൾ അടക്കം ഉത്തര തബൂക്കിലെ ഹൈറേഞ്ചുകളിൽ മഞ്ഞുവീഴ്ച നാളെ വരെ തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. തബൂക്ക് പ്രവിശ്യ അടക്കമുള്ള ഉത്തര സൗദി അറേബ്യ അതിശൈത്യത്തിന്റെ പിടിയിലാണ്. കൊടും തണുപ്പ് മൂലം ചിലയിടങ്ങളിലെല്ലാം നഗരസഭകൾ ശുചീകരണ തൊഴിലാളികളുടെ ജോലി സമയം പുനഃക്രമീകരിച്ചിട്ടുണ്ട്.
فيديو | مشاهد مباشرة لحظة تساقط الثلوج على جبل اللوز في تبوك#الإخبارية pic.twitter.com/f9QznO7mzo
— قناة الإخبارية (@alekhbariyatv) January 1, 2022