Sorry, you need to enable JavaScript to visit this website.

 പകല്‍ കിനാവ് കണ്ട്  അവതരിപ്പിക്കുന്ന  പദ്ധതിയല്ല സില്‍വര്‍ ലൈന്‍ -കോടിയേരി 

തലശേരി- സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ പ്രതിപക്ഷത്തിന് ഇരട്ടത്താപ്പെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഹൈ സ്പീഡ് റെയില്‍ പ്രഖ്യാപിച്ച് യു ഡി എഫ് തന്നെ കെ റെയ്‌ലിനെ എതിര്‍ക്കുന്നത് ഇരട്ടത്താപ്പ്. പ്രതിപക്ഷത്തിന്റെ പ്രതിലോമ രാഷ്ട്രീയത്തെ പരാജപ്പെടുത്തന്‍ സിപിഐഎം പ്രചാരണം നടത്തുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സിപിഐഎം മുഖപത്രത്തിലെ ലേഖനത്തിലാണ് കോടിയേരി ബാലകൃഷ്ണന്റെ വിമര്‍ശന പരാമര്‍ശം. വിശദമായ പദ്ധതി വരുന്നത്തിന് മുന്‍പ് പ്രതിപക്ഷം പദ്ധതിയെ തള്ളി പറയുന്നു. പദ്ധതി യാഥാര്‍ഥ്യമായാല്‍ ബഹുജനാടിത്തറ തകരുമെന്ന ഭയമാണ് പ്രതിപക്ഷത്തിനും ബിജെപിക്കും. പദ്ധതിയെ ആദ്യം പിന്തുണച്ച കേന്ദ്രം ഇപ്പോള്‍ ചുവട് മാറ്റുന്നതില്‍ ദുരൂഹത. കേന്ദ്ര സര്‍ക്കാരിന്റെ നിലപാട് മാറ്റം കേരളം വളരേണ്ട എന്ന മനോഭാവം കൊണ്ടാണ്. വിമോചന സമര മാതൃകയിലാണ് എല്‍ഡിഎഫ് സര്‍ക്കാറിനെതിരെ വിവിധ രാഷ്ട്രീയ കക്ഷികള്‍ കൈകോര്‍ക്കുന്നത്. ഉച്ചയുറക്കത്തില്‍ പകല്‍ കിനാവ് കണ്ട് അവതരിപ്പിക്കുന്ന പദ്ധതിയല്ല സില്‍വര്‍ ലൈന്‍.
 

Latest News