Sorry, you need to enable JavaScript to visit this website.

രാഷ്ട്രപതിക്ക് ഡീലിറ്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ച് വി. മുരളീധരന്‍

തിരുവനന്തപുരം- രാഷ്ട്രപതിക്ക് ഡീലിറ്റ് നല്‍കരുതെന്നുള്ള തീരുമാനം കേരള സര്‍വകലാശാല സ്വീകരിച്ചിട്ടുണ്ടോയെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. സര്‍വകലാശാല ഡീലിറ്റ് നല്‍കുന്നതില്‍ ഇടപെടാന്‍ സര്‍ക്കാരിന് യാതൊരു അവകാശവുമില്ല. അങ്ങനെ ഇടപെട്ടുവെങ്കില്‍ അത് അധികാര ദുര്‍വിനിയോഗമാണെന്നും മുരളീധരന്‍ ആരോപിച്ചു.

രാഷ്ട്രപതിക്ക് ഡീലിറ്റ് നല്‍കരുതെന്ന് കേരള സര്‍വകലാശാല തീരുമാനിച്ചിട്ടുണ്ടോയെന്ന് സംസ്ഥാന സര്‍ക്കാരും വിദ്യാഭ്യാസ മന്ത്രിയും വ്യക്തമാക്കണം. ഡീലിറ്റ് നല്‍കുന്നത് സംബന്ധിച്ച് തീരുമാനം എടുക്കേണ്ടത് സര്‍വകലാശാലയാണ്. സര്‍വകലാശാലയുടെ തീരുമാനത്തില്‍ ഇടപെടാന്‍ സര്‍ക്കാരിന് അധികാരമില്ലെന്നും മുരളീധരന്‍ പറഞ്ഞു.

 

Latest News