ആലപ്പുഴ- ചേരിതിരിഞ്ഞുള്ള തര്‍ക്കം രൂക്ഷമായതിനെത്തുടര്‍ന്ന് ആലപ്പുഴ നോര്‍ത്ത് സിപിഎം ഏരിയാ സമ്മേളനം നിര്‍ത്തിവച്ചു. സജി ചെറിയാന്‍, പി പി ചിത്തരഞ്ജന്‍ വിഭാഗങ്ങള്‍ തമ്മിലാണ് തര്‍ക്കം രൂക്ഷമായത്. ഏരിയ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരം നടന്നേക്കും.
സംസ്ഥാനത്ത് ഭരണം നടക്കുന്നു എന്ന തോന്നല്‍ മാത്രമേയുള്ളു എന്ന് സമ്മേളനത്തില്‍ വിമര്‍ശനം ഉയര്‍ന്നു. പോലീസ് സംവിധാനം നിഷ്‌ക്രിയം ആണെന്നും ചില പ്രതിനിധികള്‍ ആരോപിച്ചു. പി പി ചിത്തരഞ്ജന്‍ എംഎല്‍എക്കെതിരെയും വ്യക്തിഹത്യ രൂക്ഷമായപ്പോള്‍ ആണ് തര്‍ക്കം മുറുകിയത്.