Sorry, you need to enable JavaScript to visit this website.

ഡയലോഗ് സെന്റർ കേരളയുടെ രചനാ പുരസ്‌കാരം വാണിദാസ് ഏളയാവൂരിന്

കണ്ണൂർ- ഡയലോഗ് സെന്റർ കേരളയുടെ 'രചനാ പുരസ്‌കാരം' പ്രമുഖ എഴുത്തുകാരനും വാഗ്മിയുമായ വാണിദാസ് എളയാവൂരിന്. 
നാളെ കണ്ണൂർ ചേമ്പർ ഹാളിൽ നടക്കുന്ന ചടങ്ങിൽ കെ. സുധാകരൻ എം.പി. പുരസ്‌കാരം സമ്മാനിക്കുമെന്ന് ഡയലോഗ് സെന്റർ കേരള ഡയരക്ടർ ശൈഖ്മുഹമ്മദ് കാരകുന്ന് അറിയിച്ചു. 
അധ്യാപകൻ, പ്രഭാഷകൻ, എഴുത്തുകാരൻ, സാംസ്‌കാരിക നായകൻ  എന്നീ നിലകളിൽ അറിയപ്പെടുന്ന വാണിദാസ് വിശിഷ്ടമായ ഗ്രന്ഥങ്ങൾ രചിച്ച് വൈജ്ഞാനിക മേഖലക്ക് നൽകിയ സേവനത്തെ ആദരിച്ചാണ് പുരസ്‌കാരം. മത പാരസ്പര്യങ്ങളുടെയും സൗഹൃദങ്ങളുടെയും മൂലശിലയാവുന്നതാണ് വാണിദാസിന്റെ  സാഹിത്യ രചനകളെന്ന് ഡയലോഗ് സെന്റർ വിലയിരുത്തി.വിശിഷ്ട അധ്യാപകനുള്ള രാഷ്ട്രപതിയുടെ അവാർഡ് ലഭിച്ച മുൻ  കേരള സാഹിത്യ അക്കാദമി അംഗമായ വാണിദാസ്, പ്രവാചക കഥകൾ, മരുഭൂമിയിൽ പിറന്ന മഹാ മനുഷ്യൻ, ഖുർആന്റെ മുന്നിൽ വിനയാന്വിതം , ഇസ്്‌ലാം സംസ്‌കൃതി: ചില സൗമ്യ വിചാരങ്ങൾ, ജിഹാദ് സത്യവേദത്തിന്റെ ആത്മഭാവം, വേദഗ്രന്ഥം വഴി നയിക്കുമ്പാേൾ, പുണ്യം പൂത്തിറങ്ങുന്ന റമദാൻ, ഖുർആൻ സർവാതിശായിയായ വേദഗ്രന്ഥം തുടങ്ങിയ നിരവധി ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്. ഖുർആൻ ലളിത സാരം, മുഹമ്മദ് നബി മാനുഷ്യകത്തിന്റെ മഹാചാര്യൻ എന്നിവയുടെ സഹഗ്രന്ഥകാരനുമാണ്. 
രചനയിൽ ഒരനുശീലനം എന്ന പ്രബന്ധത്തിന് ഇൻസ്റ്റിറ്റിയൂട്ട് ഓഫ് എജുക്കേഷൻ അവാർഡ് , ഇന്ദിരാഗാന്ധി സദ്ഭാവന അവാർഡ്, മൈസൂർ മലയാള സാഹിത്യ വേദിയുടെ കൈരളി അവാർഡ്, കെ.സി. അബ്ദുല്ല മൗലവി ചാരിറ്റബിൾ ഫൗണ്ടേഷൻ അവാർഡ്, തിരുവനന്തപുരം മുസ്‌ലിം അസോസിയേഷൻ അവാർഡ് തുടങ്ങിയ പുരസ്‌കാരങ്ങൾ നേടിയിരുന്നു.

Latest News