അബുദാബി-യു.എ.ഇയില്‍ അടിയന്തര ഉപയോഗിത്തിന് സിനോഫാമിന്റെ പ്രോട്ടീന്‍ അടിസ്ഥാനമാക്കിയുള്ള കോവിഡ് വാക്‌സിന് അംഗീകാരം. അടുത്ത മാസം മുതല്‍ ഇത് പൊതുജനങ്ങള്‍ക്ക് ബൂസറ്റര്‍ ഡോസായി ലഭ്യമാക്കുമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.
ചൈനയിലെ നാഷണല്‍ ബയോടക് ഗ്രൂപ്പാണ് സിനോഫാമിന്റെ നിര്‍മാതാക്കള്‍.
നേരത്തെ രണ്ട് ഡോസ് സിനോഫാം സ്വീകരിച്ചവരെ ഉള്‍പ്പെടുത്തി യു.എ.ഇയില്‍ നടത്തിയ പഠനത്തെ തുടര്‍ന്നാണ് സിനോഫാം ബൂസറ്റര്‍ ഡോസിന് അംഗീകാരം നല്‍കിയിരിക്കുന്നത്.
ചൈനയുടെ നാഷണല്‍ ബയോടെക് ഗ്രൂപ്പും യു.എ.ഇയിലെ ഗ്രപ്പ് 42 ഉം ചേര്‍ന്നാണ് സിനോഫാം വാക്‌സിന്‍ നിര്‍മിച്ച് വിതരണം ചെയ്യുകയെന്ന് ആരോഗ്യമന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.
യു.എ.യിലെ ഏഴ് എമിറേറ്റുകളിലുമായി തിങ്കളാഴ്ച 1732 പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഓരോ എമിറേറ്റിലേയും കണക്ക് ലഭ്യമാക്കിയിട്ടില്ല. ഒരു കോടി ജനങ്ങളില്‍ 91 ശതമാനവും ഇതിനകം കോവിഡ് വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്.