Sorry, you need to enable JavaScript to visit this website.

ജിഫ്രി തങ്ങൾക്കു നേരെയുള്ള ഭീഷണി ഗൗരവതരം- എസ്.വൈ.എസ്

കോഴിക്കോട്- സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾക്കെതിരെ ചിലർ വ്യക്തമായും മറ്റുചിലർ പരോക്ഷമായും നിരന്തരം നടത്തുന്ന ആരോപണങ്ങളും വിമർശനങ്ങളും കുറ്റപ്പെടുത്തലുകളും ഭീഷണിയും ഏറെ ഗൗരവതരവും അങ്ങേയറ്റം അപലപനീയവുമാണെന്ന് സുന്നി യുവജന സംഘം സംസ്ഥാന ജനറൽ സെക്രട്ടറി സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമുല്ലൈലി, വർക്കിങ് സെക്രട്ടറി അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ്, സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂർ എന്നിവർ പ്രസ്താവനയിൽ പറഞ്ഞു.
മതപരവും വിശ്വാസപരവുമായ കാര്യങ്ങളിൽ വിശ്വാസികളെ നേർമാർഗത്തിൽ നയിക്കുക എന്നതാണ് പണ്ഡിതധർമം. ആ ദൗത്യനിർവഹണം മാത്രമാണ് ജിഫ്രി തങ്ങൾ നടത്തുന്നത്. ഇതു സഹിഷ്ണുതയോടെ കാണുന്നതിനു പകരം തങ്ങളെ ഒറ്റപ്പെടുത്താനും കുറ്റപ്പെടുത്താനും ഭീഷണിപ്പെടുത്താനും ശ്രമിക്കുന്നത് അംഗീകരിക്കാനാവില്ല. തങ്ങൾ മൗനം പാലിക്കാൻ ആവശ്യപ്പെട്ടതുകൊണ്ടാണ് ഇക്കാലമത്രയും പ്രതികരിക്കാതിരുന്നത്. അതൊരു ദൗർബല്യമായി ആരും കാണേണ്ടതില്ല. അത്തരക്കാരെ ഉത്തരവാദപ്പെട്ടവർ നിയന്ത്രിക്കുന്നില്ലെങ്കിൽ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടായേക്കുമെന്നും നേതാക്കൾ മുന്നറിയിപ്പു നൽകി.

Latest News