Sorry, you need to enable JavaScript to visit this website.

കൊല്ലത്ത് വാഹനാപകടം; നാല് മത്സ്യത്തൊഴിലാളികള്‍ മരിച്ചു

കൊല്ലം- ചവറയില്‍ വാഹനാപകടത്തില്‍ നാല് മത്സ്യത്തൊഴിലാളികള്‍ മരിച്ചു. തിരുവനന്തപുരം പുല്ലുവിള സ്വദേശികളായ കരുണാമ്പരം (56), ബര്‍ക്കുമന്‍സ് (45), വിഴിഞ്ഞം സ്വദേശി ജസ്റ്റിന്‍ (56), തമിഴ്‌നാട് സ്വദേശി ബിജു (35) എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ രണ്ടു പേരെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി 12.30ഓടെ ചവറ ദേശീയപാതയില്‍ ഇടപ്പള്ളി കോട്ടക്ക് സമീപമായിരുന്നു അപകടം. തിരുവനന്തപുരം പുല്ലുവിളയില്‍ നിന്ന് ബേപ്പൂര്‍ക്ക് മത്സ്യത്തൊഴിലാളികളുമായി പോയ മിനിബസ്സില്‍ തിരുവനന്തപുരത്തേക്ക് മത്സ്യവുമായി പോയ ഇന്‍സുലേറ്റഡ് വാനിടിച്ചാണ് അപകടം.
 

Latest News