മാനന്തവാടി-പ്രകടനത്തിനിടെ ബധിര-മൂക യുവാവിനെ മർദിച്ച കേസിൽ എസ്.ഡി.പി.ഐയുടെ നാല് പ്രവർത്തകർ അറസ്റ്റിൽ. മക്കിയാട് പന്ത്രണ്ടാം മൈൽ ചെറിയാണ്ടി ഇബ്രാഹിം (43), എടവക രണ്ടേനാൽ താഴത്ത് സൈനുദ്ദീൻ (32), കാരക്കാമല കല്ലങ്കണ്ടി യൂനസ് (30), മക്കിയാട് പന്ത്രണ്ടാം മൈൽ ചെറിയാണ്ടി ജാഫർ (43) എന്നിവരെയാണ് പോലീസ് ഇൻസ്പെക്ടർ അബ്ദുൾകരീമും സംഘവും അറസ്റ്റു ചെയ്തത്. മർദനത്തിനും ഭിന്നശേഷിക്കാരുടെ അവകാശ സംരക്ഷ നിയമ പ്രകാരവുമാണ് പ്രതികൾക്കെതിരേ കേസ്.
ആലപ്പുഴയിൽ കെ.എസ്.ഷാൻ കൊല്ലപ്പെട്ട പശ്ചാത്തലത്തിലായിരുന്നു മാനന്തവാടിയിൽ എസ്.ഡി.പി.ഐ പ്രകടനം. ഇതിനിടെ ബസ്‌സ്റ്റാൻഡ് പരിസരത്ത് മൊബൈൽ ഫോൺ ഉപയോഗിക്കുകയായിരുന്ന ബധിര-മൂക യുവാവിനാണ് മർദേനമേറ്റത്. സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചാണ് പോലീസ് പ്രതികളെ കണ്ടെത്തിയത്.