റിയാദ് - ഐ.എസ് ഭീകരനായ യെമനിക്ക് വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഐ.എസ് നിർദേശാനുസരണം റിയാദിൽ പൊതുസ്ഥാപനത്തിൽ ആൾക്കൂട്ടത്തിനിടയിൽ ബെൽറ്റ് ബോംബ് സ്‌ഫോടനത്തിലൂടെ ചാവേറാക്രമണം നടത്താൻ ശ്രമിക്കുകയും ആക്രമണം നടത്താൻ തെരഞ്ഞെടുത്ത സ്ഥലം ചിത്രീകരിക്കുകയും ഐ.എസിന് അനുസരണ പ്രതിജ്ഞ ചെയ്യുകയും ഐ.എസ് ആശയങ്ങൾ അംഗീകരിക്കുകയും ചെയ്ത മുഹമ്മദ് അബ്ദുല്ല അഹ്‌മദ് അൽസദ്ദാമിന് റിയാദിലാണ് വധശിക്ഷ നടപ്പാക്കിയതെന്ന് ആഭ്യന്തര മന്ത്രാലയം പറഞ്ഞു.