തിരുവനന്തപുരം-രണ്ടാം പിണറായി സര്‍ക്കാരിന്റെ വലിയ അടിസ്ഥാന സൗകര്യ വികസന പദ്ധതിയായ കെ റെയിലിനായി വീടുകള്‍ തോറും പ്രചാരണം നടത്താന്‍ തീരുമാനം. കെ റെയിലിനായി വീടുകളില്‍ നേരിട്ടെത്തി പ്രചാരണം നടത്താനാണ് സിപിഎം തീരുമാനം. ജനങ്ങളുടെ പിന്തുണ തേടി ലഘുലേഖ പുറത്തിറക്കി. കെ റെയിലിന്റെ സില്‍വര്‍ ലൈന്‍ പദ്ധതി സംസ്ഥാനത്തെ പരിസ്ഥിതി ലോല പ്രദേശങ്ങളിലൂടെ കടന്നുപോകുന്നില്ലെന്നാണ് സിപിഎം ഉന്നയിക്കുന്ന ഒരു വാദം. പദ്ധതി യാഥാര്‍ത്ഥ്യമാക്കുമ്പോള്‍ ജലാശയങ്ങളും തണ്ണീര്‍ത്തടങ്ങളും സംരക്ഷിക്കും. ആരാധനാലയങ്ങളെ പരമാവധി ബാധിക്കാതെ പദ്ധതി നടപ്പാക്കുമെന്നും സിപിഎം പറയുന്നു.
അതേസമയം സില്‍വല്‍ ലൈന്‍ പദ്ധതിയുടെ ചെലവ് ഒരു ലക്ഷം കവിയുമെന്നത് വസ്തുതാവിരുദ്ധമായ ആരോപണമാണ്. പദ്ധതി ബാധിക്കുന്ന 9314 കെട്ടിട ഉടമകള്‍ക്ക് നഷ്ടപരിഹാരവും പുനരധിവാസവും ഉറപ്പാക്കും. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ സഹായിക്കുന്നില്ലെന്നും ലഘുലേഖയില്‍ വിമര്‍ശനമുണ്ട്. പദ്ധതി അട്ടിമറിക്കാന്‍ യുഡിഎഫ്-ബിജെപി- ജമാഅത്തെ ഇസ്ലാമി കൂട്ടുകെട്ടാണെന്നും സിപിഎം കുറ്റപ്പെടുത്തുന്നു