Sorry, you need to enable JavaScript to visit this website.

കരിപ്പൂർ സ്വർണക്കവർച്ച: വിദേശത്തേക്ക് കടക്കാൻ ശ്രമിച്ച പ്രതി അറസ്റ്റിൽ

കൊണ്ടോട്ടി- കരിപ്പൂർ സ്വർണക്കവർച്ച കേസിൽ വിദേശത്തേക്ക് കടക്കാൻ ശ്രമിച്ച പ്രതി അറസ്റ്റിൽ.കൊടുവള്ളി നെല്ലാംകണ്ടി ആലപ്പുറായി ഷമീറലി (34 കാസു)യാണ് പിടിയിലായത്. നേരത്തെ അറസ്റ്റിലായ കേസിലെ മുഖ്യപ്രതി കൊടുവള്ളി സുഫിയാന്റ ബന്ധുവാണ് ഷമീറലി എന്ന് പോലിസ് പറഞ്ഞു.
പോലിസിനെ വെട്ടിച്ച് ഇന്ന് പുലർച്ചെ കരിപ്പൂർ വിമാനത്താവളം വഴി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് ഷമീറലി പിടിയിലായത്.നേരത്തെ സ്വർണക്കടത്തിന് കസ്റ്റംസ് പിടിക്കപ്പെട്ട് കൊഫേ പോസെയുമായി ബന്ധപ്പെട്ട് രണ്ട് മാസത്തോളം സൂഫിയാനൊടൊപ്പം ഇയാൾ ജയിലിൽ കിടന്ന് പിന്നീട് ജാമ്യത്തിൽ ഇറങ്ങിയതാണ്.സ്വർണക്കടത്തുമായി ബന്ധപ്പെട്ട് സുഫിയാന്റെ നേതൃത്വത്തിലുള്ള വാട്‌സ് അപ് ഗ്രൂപ്പിൽ ഇയാളുണ്ടായിരുന്നതായി പൊലിസ് പറഞ്ഞു.
  കരിപ്പൂർ സ്വർണക്കവർച്ചാ കേസുമായി ബന്ധപ്പെട്ട് വിദേശത്ത് ഒളിവിൽ കഴിയുന്ന 'പ്രതികളെ കേന്ദ്ര ഏജൻസികളുടെ സഹായത്തോടെ നാട്ടിലെത്തിക്കാനുള്ള നടപടികൾ ഊർജ്ജിതമാക്കിയിട്ടുണ്ട്. കഴിഞ്ഞ ജൂൺ 21നാണ് കരിപ്പൂരിൽ യാതതക്കാരനെ തട്ടിക്കൊണ്ടുപോയി സ്വർണം കവർച്ച ചെയ്യാനെത്തിയ സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടലും,പിന്നീട് രാമനാട്ടുകരയിലുണ്ടായ വാഹാന അപകടത്തിൽ അഞ്ച് പേർ മരിക്കുകയും ചെയ്തത്. കേസിൽ ഇതുവരെ 65 പ്രതികളേയും 25 വാഹനങ്ങളും അന്വേഷണ സംഘം പിടിച്ചെടുത്തിട്ടുണ്ട്.പ്രതിയെ കൂടുതൽ അന്വോഷണത്തിനായി കസ്റ്റഡിയിൽ വാങ്ങും.


 

Latest News