കൊല്ലം-തിരുവനന്തപുരം പോത്തൻകോട് അചഛനെയും മകളെയും ആക്രമിച്ച് ഒളിവിൽ പോയ ഗുണ്ടാസംഘങ്ങളെ കരുനാഗപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു. ഫൈസൽ, റിയാസ്, ആഷീഖ്, നൗഫൽ എന്നിവരാണ് പിടിയിലത്. ഇന്നലെ പുലർച്ചയോടെ കരുനാഗപ്പള്ളിയിലെ ഒരു ലോഡ്ജിൽ നിന്നാണ് ഒളിവിൽ കഴിഞ്ഞിരുന്ന പ്രതികളെ പോലീസ് പിടികൂടിയത്. റിയാസ് സംഭവത്തിൽ ഉൾപ്പെട്ടിട്ടില്ല, പ്രതികൾക്ക് ഒളിവിൽ കഴിയാൻ ലോഡ്ജ് ഒരുക്കി നൽകിയത് റിയാസ് ആണെന്ന് പോലീസ് പറഞ്ഞു. കാർ അലക്ഷ്യമായി റോഡിലേക്ക് ഇറക്കിയത് വെട്ടിച്ച് ഒഴിഞ്ഞുപോകാൻ തുടങ്ങിയ പിതാവിനെയും 17 വയസുള്ള മകളെയും കാറിൽ വച്ച് മർദ്ദിക്കുകയും അസഭ്യം പറയുകയും ചെയ്യുന്ന രംഗങ്ങൾ പ്രചരിച്ചിരുന്നു. പോത്തൻകോട് കാൽ വെട്ടിയെറിഞ്ഞ് കൊല നടത്തിയതിനെ തുടർന്നുള്ള ദിവസമായിരുന്നു ഗുണ്ടാ
ആക്രമണം.ഫൈസൽ സ്വർണ വ്യാപാരിയെ മുളകുപൊടി എറിഞ്ഞ് സ്വർണം കൊള്ളയടിച്ച കേസിലെ പ്രതിയാണ്. തലസ്ഥാനത്തെ ഗുണ്ടാവിളയാട്ടത്തിനെതിരെ പോലീസിനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് അറസ്റ്റ്.