കൊണ്ടോട്ടി-കരിപ്പൂർ വിമാനത്താവളത്തിൽ സുരക്ഷ ക്രമീകരണങ്ങൾ വിലയിരുത്തുന്നതിനായുളള ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ) സംഘത്തിന്റെ പരിശോധന അടുത്ത ആഴ്ചയിലേക്ക് മാറ്റി. ശനിയാഴ്ച നടത്താൻ തീരുമാനിച്ച പരിശോധനയാണ് മാറ്റിയത്. ഡി.ജി.സി.എ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ മനീഷ് കുമാറിന്റെ നേതൃത്വത്തിൽ ഡയറക്ടർ സുവിത്ര സക്‌സേന, ഡെപ്യൂട്ടി ഡയറക്ടർ ദുരൈരാജ് എന്നിവരടങ്ങിയ സംഘമാണ് പരിശോധനക്കായി എത്തുമെന്ന് അറിയിച്ചിരുന്നത്. കരിപ്പൂരിൽ വലിയ വിമാനങ്ങൾ ഇറങ്ങുന്നതിനുളള അനുബന്ധ സൗകര്യങ്ങൾ സംഘം പരിശോധിക്കും. വിമാനത്താവളത്തിലെ വിവിധ സൗകര്യങ്ങൾ സംഘം പരിശോധിക്കും.കരിപ്പൂരിൽ വിമാന അപകടത്തെ തുടർന്നാണ് വലിയ വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തിയത്. സംഘത്തിന്റെ പരിശോധന പൂർത്തിയായാൽ മാത്രമാണ് വലിയ വിമാനങ്ങളുടെ അനുമതിയിൽ അന്തിമ തീരുമാനമുണ്ടാവുക.