തിരുവനന്തപുരം- പോത്തന്‍കോട് അച്ഛനെയും മകളെയും ഗുണ്ടാ സംഘം ആക്രമിച്ച കേസില്‍ നാല് പ്രതികള്‍ പോലീസിന്റെ പിടിയിലായി. കരുനാഗപ്പളിയില്‍ പിടിയിലായത് ഫൈസലിന്റെ നേതൃത്വത്തിലുള്ള നാലംഗ സംഘം. ഫൈസലിനെ കൂടാതെ മംഗലാപുരം സ്വദേശികളായ റിയാസ് , ആഷിഖ് . നൗഫല്‍ എന്നിവരാണ് പിടിയിലായത്. കരുനാഗപ്പള്ളിയിലെ ലോഡ്ജില്‍ കഴിയുകയായിരുന്ന പ്രതികളെ കരുനാഗപ്പള്ളി പൊലീസാണ് പിടികൂടിയത്. ഇവരെ പോത്തന്‍കോട് പോലീസിന് കൈമാറി. തിരുവനന്തപുരം പോത്തന്‍കോട് യാത്രക്കാരായ അച്ഛനെയും മകളെയും നാലംഗ ഗുണ്ടാസംഘം ആക്രമിച്ച സംഭവം നടന്ന് നാല് ദിവസങ്ങള്‍ക്ക് ശേഷമാണ് പ്രതികളെ പിടികൂടിയത്. വെഞ്ഞാറമൂട് സ്വദേശിയായ ഷായ്ക്കും, 17കാരിയായ മകള്‍ക്കും നേരെയാണ് ആക്രമണമുണ്ടായത്.ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച് മടങ്ങിയ നാലംഗ ഗുണ്ടാസംഘം യാത്രക്കാരായ അച്ഛനും മകളെയും ആക്രമിക്കുകയായിരുന്നു. പ്രതികള്‍ ഷായുടെ മുഖത്തടിച്ചു. പെണ്‍കുട്ടിയെ കടന്ന് പിടിക്കാനും ശ്രമിച്ചു. മുടിയില്‍ കുത്തി പിടിച്ചു. നിരവധി കേസുകളിലെ പ്രതിയും മാസങ്ങള്‍ക്ക് മുന്‍പ് പള്ളിപ്പുറത്ത് ജ്വല്ലറി ഉടമയെ മുളക് പൊടി എറിഞ്ഞ് വെട്ടിപ്പരിക്കേല്‍പ്പിച്ച് നൂറ് പവന്‍ സ്വര്‍ണ്ണം കവര്‍ന്ന കേസിലെ പ്രതിയുമായ ഫൈസലിന്റെ നേതൃത്വത്തിലുള്ള നാലംഗ സംഘമാണ് മര്‍ദിച്ചത്.