Sorry, you need to enable JavaScript to visit this website.

ഇ-മെയില്‍ വഴി കമ്പ്യൂട്ടറില്‍ നുഴഞ്ഞുകയറി പണം  തട്ടുന്ന വൈറസ്; മുന്നറിയിപ്പുമായി കേന്ദ്രം

ന്യൂദല്‍ഹി- ഇ-മെയില്‍ വഴി കമ്പ്യൂട്ടറില്‍ നുഴഞ്ഞുകയറി പണം തട്ടുന്ന വൈറസിനെതിരെ മുന്നറിയിപ്പുമായി കേന്ദ്ര സര്‍ക്കാര്‍. 'ഡയവോള്‍' എന്ന വൈറസ് വിന്‍ഡോസ് കമ്പ്യൂട്ടറുകളെയാണ് ലക്ഷ്യം വയ്ക്കുന്നതെന്ന് കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം മുന്നറിയിപ്പില്‍ പറയുന്നു.
ഇന്‍സ്റ്റാള്‍ ആയിക്കഴിഞ്ഞാല്‍ കമ്പ്യൂട്ടര്‍ ലോക്ക് ആവുകയും ഓപ്പറേറ്ററില്‍നിന്ന് പണം ചോദിക്കുകയുമാണ് ഇതിന്റെ രീതി. പണം ചോദിച്ചുകൊണ്ടുള്ള കുറിപ്പ് മാത്രമാണ് സ്‌ക്രീന്‍ വാള്‍പേപ്പറിലുണ്ടാവുക. ഇ-മെയില്‍ അറ്റാച്ച്‌മെന്റായാണ് ഡയവോള്‍ വൈറസെത്തുന്നത്.
ഉപയോക്താക്കളെ ക്ലിക്ക് ചെയ്യാന്‍ പ്രേരിപ്പിക്കുന്ന ഡോക്യുമെന്റാണ് ലിങ്കിലുണ്ടാവുക. ലിങ്ക് ഫയല്‍ തുറന്നാല്‍ വൈറസ് ഇന്‍സ്റ്റാളാവാന്‍ തുടങ്ങും. പണം നല്‍കിയില്ലെങ്കില്‍ വിവരങ്ങള്‍ മുഴുവന്‍ മായ്ച്ചു കളയുകയും കമ്പ്യൂട്ടര്‍ ഉപയോഗയോഗ്യമല്ലാതാകുകയും ചെയ്യും.
ഗൂഗിള്‍ ക്രോം ബ്രൗസര്‍ ഉപയോഗിക്കുന്നവര്‍ക്കും കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം അടുത്തിടെ മുന്നറിയിപ്പു നല്‍കിയിരുന്നു. ഗൂഗിള്‍ ക്രോം ഉടന്‍ അപ്‌ഡേറ്റ് ചെയ്യണമെന്നായിരുന്നു നിര്‍ദേശം.
 

Latest News