തൃശൂർ - പ്രമുഖ മലയാള കവി മാധവൻ അയ്യപ്പത്ത് (87) അന്തരിച്ചു. തൃശൂർ കോട്ടപ്പുറം രാഗമാലിക പുരത്തെ വീട്ടിൽ രാത്രി ഒമ്പതരയോടെ ആയിരുന്നു അന്ത്യം. അയ്യപ്പത്ത് ലക്ഷ്മിക്കുട്ടിയമ്മയുടെയും പെരിങ്ങോട് കരുമത്തിൽ രാമുണ്ണി നായരുടെയും മകനായി 1934 ഏപ്രിൽ 24നാണ് മാധവൻ അയ്യപ്പത്ത് ജനിച്ചത്. ഭാര്യ - ടി.സി. രമാദേവി മക്കൾ - സഞ്ജയ്, മഞ്ജിമ കവിതയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്ക്കാരം ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. മദ്രാസ് യൂണിവേഴ്‌സിറ്റിയിൽനിന്ന് ഇക്കണോമിക്‌സിൽ ബി.എ.യും ഇംഗ്ലീഷ് സാഹിത്യത്തിൽ എം.എയും എടുത്തു. 1992 വരെ കേന്ദ്ര സർക്കാരിൽ സേവനം അനുഷ്ഠിച്ചു
കിളിമൊഴികൾ (കവിതാസമാഹാരം), ശ്രീ നാരായണ ഗുരു (ഇംഗ്ലീഷ്), ധർമ്മപദം (തർജ്ജമ).മണിയറയിൽ മണിയറയിലേക്ക് എന്നിവയാണ് പ്രധാന കൃതികൾ.
1988 ലെ കേരള സാഹിത്യ അക്കാദമി അവാർഡ്, 2008 ലെ ആശാൻ പ്രൈസ് എന്നിവ നേടിയിട്ടുണ്ട്.