പത്തനംതിട്ട- പന്തളത്ത് പരാതി അന്വേഷിക്കാനെത്തിയ പോലീസ് ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണം. ആക്രമണത്തിൽ എസ്.ഐയുടെ കാലൊടിഞ്ഞു. രണ്ടു പോലീസുകാർക്ക് പരിക്കേറ്റു. ആക്രമവുമായി ബന്ധപ്പെട്ട് രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. കുളനട സ്വദേശി മനു, അഞ്ചൽ സ്വദേശി രാഹുൽ എന്നിവർക്കാണ് പരിക്കേറ്റത്.