പഴയങ്ങാടി- മാട്ടൂൽ സൗത്തിൽ ട്രാവൽ ഏജന്റ് കുത്തേറ്റ് മരിച്ചതിന് കാരണമായ പ്രണയത്തിന്റെ പേരിൽ പോലീസ് പോക്‌സോ കേസും രജിസ്റ്റർ ചെയ്തു. കൊല്ലപ്പെട്ട കടപ്പുറത്ത് ഹിഷാമിന്റെ സഹോദരൻ ഇർഫാനെതിരെയാണ് പോക്‌സോ നിയമ കാരം പോലീസ് കേസെടുത്തത്. പ്രതികളുടെ ബന്ധുവായ 14 കാരിയുടെ പരാതിയി ലാണ് കേസ്. ഇർഫാന് പെൺകുട്ടിയുമായി പ്രണയമുണ്ടായിരുന്നുവത്രെ. വാട്‌സ്ആപ്പിൽ ഇവർ ചാറ്റ് ചെയ്തത് വീട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഇർഫാനെ പെൺകുട്ടിയുടെ ബന്ധുക്കൾ മർദിച്ചിരുന്നു. ഇതിനെ ചോദ്യം ചെയ്യാനാണ് രാത്രി
ഹിഷാം ബദറുപള്ളിക്ക് സമീപമെത്തിയിരുന്നത്. സാജിദും റംഷീദുമായി ഹിഷാം സംസാ ിക്കുന്നതിനിടെ വാക്കേറ്റമുണ്ടാകുകയും തുടർന്ന് ഹിഷാമിനെ ഇവർ കുത്തികൊലപ്പെടുത്തുകയുമായിരുന്നു. ഇന്നലെയാണ് പെൺകുട്ടി, തന്നെ ഇർഫാൻ പീഡിപ്പിച്ചുവെന്ന് പോലീസിൽ പരാതി നൽകിയത്.