Sorry, you need to enable JavaScript to visit this website.

സൗദിയിൽ കർഫ്യൂവിൽ പുറത്തിറങ്ങാനുള്ള പെർമിറ്റ്. ആവശ്യമെങ്കിൽ ഉപയോഗിക്കാനെന്ന്   തവക്കൽനാ 

റിയാദ്- കോവിഡ് വ്യാപന മുൻകരുതലിൻ്റെ ഭാഗമായി സൗദിയിൽ  വിവിധ ആവശ്യങ്ങൾക്ക് പെർമിറ്റ് നൽകാൻ   സ്ഥാപിച്ച   തവക്കൽനാ ആപ്ലിക്കേഷനിൽ കർഫ്യൂ സമയത്ത്  പുറത്തിറങ്ങാനുള്ള അനുമതിയും നിലവിൽ വന്നു . കർഫ്യൂ ആവശ്യമെങ്കിൽ    ഉപയോഗിക്കാനാണ് ഇതെന്ന് ( അങ്ങനെ വരാതിരിക്കട്ടെ) തവക്കൽനാ അധികൃതർ അറിയിച്ചു. അതേ സമയം കോവിഡ് ബാധിത രുടെ എണ്ണം വർധിച്ചതിനെ തുടർന്ന് സൗദിയിൽ കർഫ്യൂ വരാൻ സാധ്യതയുണ്ടെന്ന് സാമൂഹിക മാധ്യമങ്ങളിൽ ചർച്ചയായിരിക്കുകയാണ്. എന്നാൽ ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥർ കർഫ്യൂ ഇത് വരെ സ്ഥിരീകരിച്ചിട്ടില്ല.

Latest News