റിയാദ്-സൗദിക്കും ഇന്ത്യക്കുമിടയിൽ എയർ ബബിൾ കരാർ അനുസരിച്ചുള്ള വിമാന സർവീസിന് ജനുവരി ഒന്നു മുതൽ തുടക്കമാകും. റിയാദ് ഇന്ത്യൻ എംബസിയാണ് ഇക്കാര്യം മലയാളം ന്യൂസുമായി പങ്കുവെച്ചത്. കോവിഡ് പ്രതിസന്ധി കാരണം ഇന്ത്യ രാജ്യാന്തര സർവീസുകൾക്കുള്ള വിലക്ക് നീട്ടിയിരുന്നു. തുടർന്ന് ഇന്ത്യക്കും സൗദിക്കും ഇടയിൽ ചാർട്ടേഡ് വിമാനങ്ങളുടെ സർവീസ് മാത്രമായിരുന്നു ഉണ്ടായിരുന്നത്. പുതിയ തീരുമാനം അനുസരിച്ച് ഇരുരാജ്യങ്ങൾക്കുമിടയിൽ എയർ ബബിൾ കരാർ പ്രകാരം വിമാനങ്ങൾ സർവീസ് നടത്തും. കോവിഡ് പ്രോട്ടോക്കോളുകൾ അനുസരിച്ചുളള നിബന്ധനകൾ തുടരും.
വാർത്തകൾ തൽസമയം വാട്‌സ്ആപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക