റിയാദ് - സമൂഹത്തെ ഭീതിയിലാക്കുന്ന കിംവദന്തികൾ പ്രചരിപ്പിക്കുന്നതിനെതിരെ ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. സൗദിയിലെ പ്രമുഖ പ്രാദേശിക പത്രത്തിന്റെ പേരിൽ ആഭ്യന്തര മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് കൊറോണ വ്യാപനം തടയുന്ന മുൻകരുതൽ നടപടികളുമായി ബന്ധപ്പെട്ട കിംവദന്തികൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്ന പശ്ചാത്തലത്തിലാണ് ഇത്തരം കിംവദന്തികൾ പ്രചരിപ്പിക്കുന്നതിനെതിരെ ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകിയത്.
കൊറോണയുമായി ബന്ധപ്പെട്ട് സമൂഹത്തിൽ ഭീതി പരത്തുന്ന കിംവദന്തികളും തെറ്റായ വിരങ്ങളും പ്രചരിപ്പിക്കുന്നവർക്ക് പത്തു ലക്ഷം റിയാൽ വരെ പിഴയും ഒരു വർഷം മുതൽ അഞ്ചു വർഷം വരെ തടവും ശിക്ഷ ലഭിക്കുമെന്നും നിയമം ലംഘനം ആവർത്തിക്കുന്നവർക്ക് ഇരട്ടി ശിക്ഷ ലഭിക്കുമെന്നും ആഭ്യന്തര മന്ത്രാലയ വക്താവ് കേണൽ ത്വലാൽ അൽശൽഹോബ് പറഞ്ഞു.