Sorry, you need to enable JavaScript to visit this website.

മൂന്നിരിട്ടി വിലക്ക് പി.പി.ഇ കിറ്റ് മുഖ്യമന്ത്രിയുടെ സമ്മതത്തോടെയെന്ന് കെ.കെ.ശൈലജ

കണ്ണൂര്‍- കൊവിഡിന്റെ ആദ്യഘട്ടത്തില്‍ മാര്‍ക്കറ്റ് വിലയുടെ മൂന്നിരട്ടി കൊടുത്ത് പിപിഇ കിറ്റുകള്‍ വാങ്ങിയ സംഭവത്തില്‍ വിശദീകരണവുമായി മുന്‍ ആരോഗ്യമന്ത്രി കെകെ ശൈലജ. മൂന്നിരട്ടി വിലകൊടുത്ത് പിപിഇ കിറ്റുകള്‍ വാങ്ങാനുള്ള തീരുമാനം മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശ പ്രകാരമായിരുന്നുവെന്നും ആ സാഹചര്യത്തില്‍ വേറെ വഴിയില്ലായിരുന്നുവെന്നും അവര്‍ പറഞ്ഞു.
അത്തരമൊരു അടിയന്തിര സാഹചര്യത്തില്‍ കൈയൊഴിയുകയാണോ ചെയ്യേണ്ടിയിരുന്നതെന്ന് കെകെ ശൈലജ ചോദിച്ചു. ഇപ്പോള്‍ കുറേ അഴിമതി ആരോപണങ്ങളുമായി ഇറങ്ങിയിരിക്കുകയാണ്. കൊവിഡ് കൊടുമ്പിരി കൊണ്ടിരുന്ന സമയത്ത് മാര്‍ക്കറ്റില്‍ നിന്നും സുരക്ഷ ഉപകരണങ്ങളൊക്കെ അപ്രത്യക്ഷമായി. രോഗികളെ ശുശ്രൂഷിക്കണമെങ്കില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് സുരക്ഷാ ഉപകരണങ്ങള്‍ ലഭിക്കണം. പിപിഇ കിറ്റ് മാര്‍ക്കറ്റില്‍ കിട്ടാനില്ലാത്തത് കൊണ്ട് വാങ്ങിയിട്ടില്ലായെന്ന് പറയാമായിരുന്നു. പക്ഷെ അന്വേഷിച്ചപ്പോള്‍ പിപിഇ കിറ്റ് കിട്ടാനുണ്ടായിരുന്നു. എന്നാല്‍ 1500 രൂപയായിരുന്നു. ഞാന്‍ മുഖ്യമന്ത്രിയുടെ അടുത്തേക്ക് ഓടിചെന്നു. പൈസയൊന്നും നോക്കണ്ട,. മനുഷ്യന്റെ ജീവനല്ലേ വലുതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കിട്ടാവുന്നിടിത്തുന്ന് വാങ്ങി. പിന്നെ മാര്‍ക്കറ്റിലേക്ക് സാധനം ലഭ്യമായി തുടങ്ങിയപ്പോള്‍ 500 രൂപക്ക് വാങ്ങി. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കരുതെന്നും സര്‍ക്കാര്‍ എന്തോ വലിയ തെറ്റ് ചെയ്തുവെന്ന തരത്തിലാണ് പ്രചാരണമെന്നും കെകെ ശൈലജ പറഞ്ഞു.

 

Latest News