തിരുവനന്തപുരം- വിവാഹവാഗ്ദാനം നല്‍കി പത്താംക്ലാസുകാരി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് 25 വര്‍ഷം കഠിനതടവ്. 50,000 രൂപ പിഴയും വിധിച്ചു. പിഴ ഒടുക്കിയില്ലെങ്കില്‍ പ്രതി ഒരുവര്‍ഷം അധിക തടവ് അനുഭവിക്കണം. കുട്ടികള്‍ക്കെതിരായ കേസുകള്‍ വിചാരണ ചെയ്യുന്ന പ്രത്യേക അതിവേഗ കോടതി ജഡ്ജി ആര്‍.ജയകൃഷ്ണനാണ് പ്രതിയെ ശിക്ഷിച്ചത്. വള്ളക്കടവ് വയ്യാമൂല സ്വദേശി അശ്വിന്‍ ബിജുവാണ് കേസിലെ പ്രതി. പെണ്‍കുട്ടിയെ ഇയാള്‍ ക്രൂരമായി മര്‍ദിച്ചിരുന്നു. പെണ്‍കുട്ടിയുടെ സ്വര്‍ണാഭരണവും പണവും കൈക്കലാക്കുകയും ചെയ്തു. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ആര്‍.എസ്.വിജയ് മോഹന്‍ ഹാജരായി.