കൊച്ചി- സംവിധായകനും നടനുമായ മേജര്‍ രവിയുടെ വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയ വിജയകരം. കൊച്ചിയിലെ സ്വകാര്യ ആശുപത്രില്‍ വെച്ചായിരുന്നു ശസ്ത്രക്രിയ. അദ്ദേഹം തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്.
'എല്ലാവര്‍ക്കും നമസ്‌കാരം. എന്റെ വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി, കൊച്ചിയിലെ ഒരു സ്വകാര്യ ആശുപത്രിയിയിലായിരുന്നു. എന്റെ എല്ലാ അഭ്യുദയകാംക്ഷികള്‍ക്കും നന്ദി'- മേജര്‍ രവി ഫേസ്ബുക്കില്‍ കുറിച്ചു. മേജര്‍ രവിയെ ഐ.സി.യുവില്‍ നിന്നു മാറ്റിയിട്ടുണ്ട്.
സൈനിക സേവനത്തിന് ശേഷം 1990 കളുടെ അവസാനത്തോടെയാണ് മേജര്‍ രവി മലയാള സിനിമ മേഖലയിലേക്ക് എത്തുന്നത്. പ്രിയദര്‍ശന്‍, മണിരത്‌നം, കമല്‍ഹാസന്‍ തുടങ്ങിയവര്‍ക്കൊപ്പം പ്രവര്‍ത്തിച്ച അദ്ദേഹം പുനര്‍ജനി എന്ന സിനിമയിലൂടെയാണ് സംവിധാന രംഗത്തേക്ക് എത്തുന്നത്. 2006ല്‍ പുറത്തിറങ്ങിയ കീര്‍ത്തിചക്ര മികച്ച വിജയം കരസ്ഥമാക്കി.